Read Time:1 Minute, 7 Second
ചെന്നൈ : രാമേശ്വരത്തുനിന്ന് രണ്ട് ബോട്ടുകളിലായി മീൻപിടിക്കാൻപോയ 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.
കച്ചത്തീവിനടുത്ത് മത്സ്യബന്ധനം നടത്തവേയാണ് ശനിയാഴ്ച രാത്രി ഇവർ പിടിയിലായത്. ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയത്.
നാവികസേന 23 പേരെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു.
ശ്രീലങ്കയിൽ ഞായറാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനാൽ ഇതുസംബന്ധിച്ച കേസ് പരിഗണനയ്ക്കെടുക്കാൻ വൈകുമെന്നും തമിഴ്‌നാട് സർക്കാർ പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും രാമേശ്വരത്തെ മത്സ്യത്തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.