ചെന്നൈ : സംസ്ഥാനത്ത് രണ്ടിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്നുപേർ മരിച്ചു. പുതുക്കോട്ടയ്ക്ക് സമീപം ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു.
രാമനാഥപുരം ജില്ലയിലെ ആർ.എസ്. മംഗലത്തെ എസ്. ഗോവിന്ദൻ (60), ഭാര്യ ഉമ മഹേശ്വരി (50), എന്നിവരാണ് മരിച്ചത്. ദമ്പതിമാരും മകൻ പ്രവീൺ സുന്ദറും രാമനാഥപുരത്ത്നിന്ന് തിരുവണ്ണാമലൈ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു.
പുതുക്കോട്ടയ്ക്ക് സമീപം സത്യമംഗലത്ത് എത്തിയപ്പോൾ കാർ എതിരേ വന്ന ഒട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഗോവിന്ദനും ഉമാ മഹേശ്വരിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രവീൺസുന്ദറിനും ഒട്ടോ ഡ്രൈവർ എസ്.ഗൗതമിനും പരിക്കേറ്റു. രണ്ടു പേരെയും പുതുക്കോട്ട മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ തിരുപ്പത്തൂർ വാണിയമ്പാടി ആമ്പൂരിൽനിന്ന് ഏലഗിരിയിലേക്ക് പോകുകയായിരുന്ന കാർ വളയപ്പെട്ട് എത്തിയപ്പോൾ സമീപത്തെ റെയിൽവേ വേലിയിൽ ഇടിച്ച് മറിഞ്ഞു.
കാറിയുണ്ടായിരുന്ന അഞ്ച് പേരിൽ ഒരാൾ മരിച്ചു. പരിക്കേറ്റ നാലുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.