Read Time:51 Second
ചെന്നൈ : ചെന്നൈയിൽ കാവൽക്കാരനെ കൊന്ന് കഷണങ്ങളാക്കി തടാകത്തിൽ തള്ളിയസംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
രാമപുരത്തെ ഐ.ടി. പാർക്കിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്.
ഇതേത്തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ ദിലീപ്, വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 27 നാണ് സംഭവം നടന്നത്.
ഭൂമിനാഥന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു.
ഈ ബന്ധം സുഹൃത്തുക്കൾ ചോദ്യം ചെയ്തതാണ് തർക്കത്തിലേക്ക് നയിച്ചത്. ഡിസംബർ 27-നാണ് ഭൂമിനാഥൻ കൊല്ലപ്പെട്ടത്.