Read Time:1 Minute, 4 Second
ചെന്നൈ : സ്കൂൾവാനിന്റെ മുൻ ചക്രം കയറി രണ്ടുവയസ്സുകാരൻ മരിച്ചു. കടലൂർ ജില്ലയിലെ പൺറൂട്ടിയിൽ ദയാളന്റെ മകൻ റക്സിനാണ് മരിച്ചത്.
ദയാളന്റെ മൂത്തമകൻ രവികുമാറി(4)നെ വാനിൽ കയറ്റി തിരിച്ചുവരുന്നതിനിടെയാണ് അപകടം .
രവികുമാറിനെ ദയാളൻ വാനിൽ കയറ്റുന്പോൾ റക്സിൻ വാനിനു മുന്നിൽ നിന്നിരുന്നത് ഡ്രൈവർ സഹായകുമാർ ശ്രദ്ധിച്ചിരുന്നില്ല.
തുടർന്ന് വാഹനം മുന്നോട്ടെടുക്കുമ്പോൾ മുൻവശത്തെ ചക്രം കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റക്സിനെ പൺറൂട്ടി സർക്കാരാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കടമ്പലിയൂർ പോലീസ് കേസെടുത്തു.