നടൻ വിജയ്‌യെ പോലെ കുട്ടി ആരാധകരുള്ള മറ്റ് നടന്മാർ താരതമ്യേന കുറവാണ്.
തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് വിജയ്.
രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ് അഭിനയം നിർത്തുന്നുവെന്ന വാർത്ത ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്.
കേരളത്തിലെയും തമിഴ്‌നാടിലെയും ആരാധകരില്‍ പലരും തീരുമാനം മാറ്റണമെന്ന് വിജയ്‌യോട് ആവശ്യപ്പെടുന്നുമുണ്ട്.
ഇപ്പോഴിതാ വിജയ് അഭിനയം നിർത്തുന്നുവെന്ന കാര്യമറിഞ്ഞ് പൊട്ടിക്കരയുന്ന കേരളത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ.
രാഷ്ട്രീയത്തില്‍ പോകുവാ’
എന്ന് വീഡിയോ എടുക്കുന്ന വ്യക്തി പറയുന്നത് കേള്‍ക്കുന്നതോടെ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുകയാണ് കുഞ്ഞ്.
നിരവധി പേരാണ് ആ ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.