തിരുനെൽവേലി, മേലേപാളയം സെക്‌ഷനിൽ പാളങ്ങളുടെ അറ്റകുറ്റപ്പണി; കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

0 0
Read Time:4 Minute, 20 Second

ചെന്നൈ ∙ തിരുനെൽവേലി, മേലേപാളയം സെക്‌ഷനിൽ പാളങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകൾക്ക് ഉൾപ്പെടെ മാറ്റം.

സെൻട്രലിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ‌എക്സ്പ്രസ് ട്രെയിൻ (നമ്പർ.12689/12690) 16, 18 തീയതികളിൽ സേലം, ഈറോഡ്, തൃശൂർ, കൊല്ലം, തിരുവനന്തപുരം വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

16ന് സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിനും 18ന് നാഗർകോവിലിൽ നിന്നുളള ട്രെയിനുമാണ് കേരളത്തിലൂടെ സർവീസ് നടത്തുക.

ഗുരുവായൂരിൽ നിന്ന് 19ന് രാത്രി 11.15ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് (12128) തൃശൂർ, ഈറോഡ്, സേലം, ജോലാർപെട്ട്, ചെന്നൈ ബീച്ച് വഴി യാത്ര നടത്തും.

ഇവയടക്കം ഇതു വഴിയുള്ള എഴുപതോളം ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരണം നടത്തുകയോ റദ്ദാക്കുകയോ ചെയ്തു.

15ന് രാവിലെ 6.35ന് പുനലൂരിൽ നിന്നു പുറപ്പെടുന്ന നാഗർകോവിൽ എക്സ്പ്രസ് (നമ്പർ. 06639) റദ്ദാക്കി.

11ന് ഉച്ചയ്ക്ക് 12.20ന് തിരുച്ചെന്തൂരിൽ നിന്നു പുറപ്പെടേണ്ട പാലക്കാട് എക്സ്പ്രസ് (നമ്പർ. 16732) 1.30ന് തിരുനെൽവേലിയിൽ നിന്ന് സർവീസ് ആരംഭിക്കും.

ഈ ട്രെയിൻ 12 മുതൽ 20 വരെയുള്ള തീയതികളിൽ ഉച്ചയ്ക്കു ശേഷം 2.02ന് വാഞ്ചി മണിയാഞ്ചിയിൽ നിന്നു പുറപ്പെടും.

11ന് രാവിലെ 6ന് പാലക്കാട് നിന്നു പുറപ്പെടുന്ന തിരുച്ചെന്തൂർ എക്സ്പ്രസ് (നമ്പർ. 16731) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.

ഈ ട്രെയിൻ 12 – 20 തീയതികളിൽ വാഞ്ചി മണിയാഞ്ചിയിൽ യാത്ര അവസാനിപ്പിക്കും.

തിരുച്ചിറപ്പള്ളിയിൽ നിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22627) 11 – 16 തീയതികളിൽ തിരുനെൽവേലിയിൽ സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ 17 – 20 തീയതികളിൽ കോവിൽപട്ടിയിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ട്രെയിനിന്റെ തിരിച്ചുള്ള സർവീസുകളും ( 22628) തിരുനെൽവേലി, കോവിൽപട്ടി എന്നിവിടങ്ങളിൽ നിന്നാണ്.

∙ പാലക്കാട് നിന്ന് ഉച്ചയ്ക്കു ശേഷം 4.05ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് (16792) 14 – 19 തീയതികളിൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്കയാത്ര (16791) 16 – 21 തീയതികളിൽ പുലർച്ചെ 4.50ന് കൊല്ലത്തു നിന്ന് ആരംഭിക്കും. രാവിലെ 8ന് തിരുനെൽവേലിയിൽ നിന്നു പുറപ്പെടേണ്ട ജാംനഗർ എക്സ്പ്രസ് (19577) 19, 20 തീയതികളിൽ 11.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ജാംനഗറിൽ നിന്ന് 16, 17 തീയതികളിൽ വരുന്ന ട്രെയിൻ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

മടക്കയാത്ര (16791) 16 – 21 തീയതികളിൽ പുലർച്ചെ 4.50ന് കൊല്ലത്തു നിന്ന് ആരംഭിക്കും.

രാവിലെ 8ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ട ജാംനഗർ എക്സ്പ്രസ് (19577) 19, 20 തീയതികളിൽ 11.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും.

ജാംനഗറിൽ നിന്ന് 16, 17 തീയതികളിൽ വരുന്ന ട്രെയിൻ തിരുവനന്തപുരത്ത് യാത്ര അവസാനിക്കും.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts