കുറഞ്ഞ വിലയ്ക്ക് ചത്ത ആടുകളുടെ ഇറച്ചി വിൽക്കുന്നതായി പരാതി നൽകി അറവുകേന്ദ്രത്തിലെ ജീവനക്കാർ

0 0
Read Time:2 Minute, 28 Second

ചെന്നൈ: ലോറിയിൽ കൊണ്ടുവരുമ്പോൾ ചത്തുപോകുന്ന ആടുകളുടെ ഇറച്ചി കുറഞ്ഞവിലയിൽ നഗരത്തിൽ വിൽക്കുന്നതായി പരാതി.

രാജസ്ഥാൻ, സൂറത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ആടുകളെ എത്തിക്കാറുള്ളത്.

ഒരു ലോറിയിൽ ഏകദേശം 350 ആടുകളെ വരെ കൊണ്ടുവരുമെന്നാണ് പറയുന്നത്.

കുത്തിനിറച്ച് കൊണ്ടുവരുമ്പോൾ ഇതിൽ പല ആടുകളും ചത്തുപോവാറുണ്ട്. ഇത്തരത്തിൽ ചാകുന്ന ആടുകളുടെ മാംസം കുറഞ്ഞ വിലയ്ക്ക് നൽകുന്നതായാണ് പരാതി.

ചിലർ കുറഞ്ഞവിലയ്ക്ക് ചത്ത ആടുകളെ വാങ്ങി വൃത്തിയാക്കി ഫ്രീസറിൽ സൂക്ഷിച്ച് അടുത്തദിവസം രാവിലെ വെട്ടി വിൽപ്പന നടത്തുന്നുണ്ടെന്നാണ് പരാതി.

ചെന്നൈ പുളിയന്തോപ്പിലെ കോർപ്പറേഷന്റെ അറവുകേന്ദ്രത്തിലെ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.

സാധാരണയായി ഇവിടെ ആടുകളെ കശാപ്പുചെയ്ത ശേഷമാണ് ചെന്നൈയിലെ ഇറച്ചിക്കടകളിലേക്കു കൊണ്ടുപോകുന്നത്.

പുളിയന്തോപ്പിലെ അറവുശാലയിൽ ഒരു കിലോ ആട്ടിറച്ചി 700 രൂപ വരെ നിരക്കിലാണ് വിൽക്കുന്നത്.

എന്നാൽ ഇറച്ചി വിൽപ്പന ശാലകളിലെത്തുമ്പോൾ കിലോയ്ക്ക് 900 രൂപ വരെയാകും.

പുളിയന്തോപ്പിലെ കോർപ്പറേഷൻ അറവുശാലയ്ക്കുസമീപം ചില കടകളിൽ 600 രൂപയ്ക്കു ഇറച്ചിവിൽക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരാതി ഉയർന്നത്.

നിരവധി ലോറികളിൽ ആടുകളെ കൊണ്ടുവരുന്നതിനാൽ ദിവസവും 50 ഓളം ആടുകൾ ഈ വിധത്തിൽ ചാവുന്നുണ്ടെന്നാണ് പുളിയന്തോപ്പിലെ അറവുശാല ജീവനക്കാർ പറയുന്നത്.

ഇറച്ചിക്കടകളെക്കാൾ കിലോയ്ക്ക് 300 രൂപ കുറവായതിനാൽ പലരും ഇത്തരം ആട്ടിറച്ചി വാങ്ങുന്നുവെന്നും ഇതു തടയാൻ അധികൃതർ അടിയന്തര നടപടി സ്വികരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts