പതിനൊന്നാമത് അന്താരാഷ്ട്ര എൻജിനിയറിങ് സോഴ്‌സിങ് പ്രദർശനത്തിനൊരുങ്ങി കോയമ്പത്തൂർ

0 0
Read Time:1 Minute, 30 Second

ചെന്നൈ : ഇ.ഇ.പി.സി. ഇന്ത്യ കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര എൻജിനിയറിങ് സോഴ്‌സിങ് പ്രദർശനം മാർച്ച് നാലുമുതൽ ആറുവരെ കോയമ്പത്തൂരിൽ കൊഡിസിയ ട്രേഡ് ഫെയർ കോംപ്ലക്സിൽ നടക്കും.

എൻജിനിയറിങ് ഉത്പന്നങ്ങളുടെ നിർമാണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

പ്രതിരോധവകുപ്പ്, ടിഡ്‌കൊ, ടാറ്റ സ്റ്റീൽ, ജാഗ്വാർ, ലാൻഡ് റോവർ, ജർമൻ കമ്പനിയായ ക്‌ളാസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ തുടങ്ങിയ പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും.

വിദേശ രാജ്യങ്ങളിൽനിന്നുള്ള 400 ഓളം പ്രതിനിധികൾ, 300 പ്രദർശകർ തുടങ്ങിയവർ പ്രദർശനത്തിെന്റ ഭാഗമാകും.

10,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എൻജിനിയറിങ് ഉത്പന്നങ്ങളുടെ നിർമാതാക്കൾ, വിതരണക്കാർ, കയറ്റുമതിക്കാർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ഇ.ഇ.പി.സി. ചെയർമാൻ അരുൺ കുമാർ ഗരോഡിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts