കോയമ്പേട് മാർക്കറ്റിൽ ഖരമാലിന്യ സംസ്‌കരണം മോശം അവസ്ഥയിൽ

0 0
Read Time:3 Minute, 36 Second

ചെന്നൈ: കോയമ്പേട് മാർക്കറ്റിൻ്റെ പരിസ്ഥിതി മെച്ചപ്പെടുത്താൻ ഖരമാലിന്യ സംസ്കരണം ഔപചാരികമാക്കണമെന്ന ആവശ്യം ശക്തമാക്കി വ്യാപാരികൾ. കടയുടമകൾ ഫുട്പാത്തിൽ മാലിന്യം വലിച്ചെറിയുന്നു.

ഇതുമൂലം ഇവയുടെ ശരിയായ സംസ്‌കരണത്തിൽ പലതരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുകയും പ്രദേശം വൃത്തി ഹീനമായി മാറുകയും ചെയ്തിട്ടുണ്ട്.

കൂടാതെ പച്ചക്കറി മാലിന്യം എല്ലായിടത്തും തള്ളുന്നതിനാൽ കന്നുകാലികളും ഇവ ഭക്ഷിക്കാനായി പരിസരത്ത് അലഞ്ഞുതിരിയുന്നു.

എന്നാൽ ഇവിടെ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയും സാങ്കേതിക തകരാറുമൂലം പ്രവർത്തിക്കുന്നില്ല. ഇതുമൂലം നഗരസഭയിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത് വൈകുന്നതിലൂടെ ഖരമാലിന്യം മലപോലെ കുന്നുകൂടി ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുന്നതായും ആരോപണമുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റ് കോംപ്ലക്സുകളിലൊന്നായ ചെന്നൈ കോയമ്പേട് മാർക്കറ്റ് കോംപ്ലക്സ് ജൈവ മലിനീകരണമില്ലാത്ത സമുച്ചയമായി വികസിപ്പിക്കുമെന്ന് പരിസ്ഥിതി മന്ത്രി ശിവ.വി.മേയ്യനാഥൻ 2022 ലെ നിയമസഭയിൽ സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു,

ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷനും തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി 25 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതിയുടെ നടത്തിപ്പിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൻ്റെ ചുമതല ചെന്നൈ ഐഐടിയിലെ പ്രൊഫ.ഇന്ദുമതിക്കായിരുന്നു.

ഈ സാഹചര്യത്തിൽ, ഇന്ദുമതി കോയമ്പേട് മാർക്കറ്റിലെ പൂ, പഴം, ഭക്ഷ്യധാന്യ സംഭരണശാല വ്യാപാരികളുമായി കൂടിയാലോചിക്കുകയും പരിസരം വൃത്തിയുള്ള പ്രദേശമാക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

ഈ യോഗത്തിൽ കോയമ്പേട് ഫ്‌ളവർ, ഫ്രൂട്ട് ആൻഡ് ഫ്രൂട്ട് ഹോൾസെയിലേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് എം.ത്യാഗരാജൻ, ചെറുകിട മൊത്തവ്യാപാരി അസോസിയേഷൻ പ്രസിഡൻ്റ് എസ്.എസ്.മുത്തുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മഴവെള്ള സംഭരണവും ഖരമാലിന്യ സംസ്കരണവും ക്രമപ്പെടുത്തണം. സോളാർ വൈദ്യുതിയിൽ നിന്ന് ഉൽപ്പാദിപ്പിച്ച് വിപണിയിലെ വൈദ്യുതി ആവശ്യകത നികത്താൻ നടപടി സ്വീകരിക്കണമെന്നും മാർക്കറ്റിൽ ദിനംപ്രതി ഉത്പാദിപ്പിക്കുന്ന 200 ടൺ മാലിന്യത്തിൽനിന്നും ഉത്പാദിപ്പിക്കണമെന്നും അവർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts