പ്രണയത്തിൽ ആണെന്ന് സൂചന നൽകി നടി തൃഷ; വൈറൽ ആയി പ്രണയദിനത്തിലെ ചിത്രങ്ങൾ
കഴിഞ്ഞ ദിവസം എല്ലാവരും പ്രണയദിനം ആഘോഷിച്ചപ്പോൾ ചില സെലിബ്രിറ്റികള്‍ മറച്ചുവെച്ച ചില പ്രണയങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ആരാധകര്‍ വളെര ആവേശത്തോടെയായിരുന്നു അതൊക്കെയും ഏറ്റെടുത്തത്.
എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്.
പ്രണയത്തിലാണ് എന്ന് സൂചന നല്‍കി തൃഷ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്.
കൈയില്‍ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുളള ബൊക്കയും മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുളള ചിത്രങ്ങളാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
അത് കണ്ടതും തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇത്രയധികം പൂച്ചെണ്ടുകള്‍ തന്ന് തൃഷയെ ഇത്രയധികം ലജ്ജാവതിയാക്കിയത് ആരാണെന്ന് ചോദിച്ച് കമന്റുകളും ഉണ്ട്.
നിരവധി പേർ ആശംസകൾ അറിയിച്ചും രംഗത്ത് എത്തി.