വിരുദുനഗറിലെ പടക്ക ഫാക്ടറി അപകടത്തിൽ 10 മരണം; കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

0 0
Read Time:1 Minute, 21 Second

ചെന്നൈ : വിരുദുനഗറിലെ പടക്ക നിർമാണശാല അപകടത്തിൽ മരിച്ച 10 പേരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം സഹായധനം നൽകാൻ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് ഉത്തരവിട്ടു .

വിരുദുനഗർ ജില്ലയിലെ ആലങ്കുളത്തിനടുത്തുള്ള പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 4 സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു . 8 പേർക്ക് പരിക്കേറ്റു. തൊഴിലാളികൾ പടക്കം പൊട്ടിക്കാൻ മരുന്ന് പുരട്ടുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചത്. ഇതോടെ മുറി മുഴുവൻ തകർന്നു.

കൂടാതെ, തീപ്പൊരി മറ്റ് മുറികളിലേക്കും വ്യാപിക്കുകയും തൊട്ടടുത്തുള്ള 4 മുറികളിൽ സ്ഫോടനം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു.

അപകടത്തിൽ ആ 4 കെട്ടിടങ്ങളിലായി പടക്കനിർമാണത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശത്തെ രമേഷ്, കറുപ്പസാമി, അഭയജ്, മുത്തു, അംബിക, മുരുകജോതി, ശാന്ത എന്നിവരടക്കം 10 പേർ മരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts