ചെന്നൈ : വിരുദുനഗർ ജില്ലയിൽ 10 പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിയിൽ പടക്ക ഫാക്ടറി ഉടമ ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുത്തു.
വിരുദുനഗർ ജില്ലയിലെ ആലങ്കുളത്തിനടുത്തുള്ള കുണ്ടയിരുപ്പ് ഗ്രാമത്തിൽ വിഘ്‌നേഷിൻ്റെ ഉടമസ്ഥതയിലുള്ള പടക്ക ഫാക്ടറിയിൽ ഫെബ്രുവരി 17 ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു . 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ജില്ലാ റവന്യൂ ഓഫീസർ രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അപകട കാരണം അന്വേഷിക്കുന്നത്.
സംഭവത്തിൽ പടക്ക ഫാക്ടറി ഉടമ വിഘ്നേഷ്, തോമ്പക്കുളം സ്വദേശി സുരേഷ് കുമാർ, മാടാങ്കോവിൽപട്ടി സ്വദേശി ജയപാൽ എന്നിവർക്കെതിരെയാണ് ആലംകുളം പൊലീസ് കേസെടുത്തത്.
പടക്ക നിർമാണശാല ഉടമ വിഘ്‌നേശ് ഉൾപ്പെടെ 3 പേർ ചേർന്ന് പടക്ക നിർമാണശാല കൃത്യമായി പരിപാലിക്കുന്നില്ലെന്നും തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകിയില്ലെന്നും സ്‌ഫോടക മരുന്നിൻ്റെ മിശ്രിതം കൃത്യമായി കലർത്തിയില്ലെന്നും കാരണം കാണിച്ചാണ് കേസെടുത്തിട്ടുള്ളത്. ഇവർക്ക് നേരെ 5 വകുപ്പുകൾക്ക് കീഴിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.