Read Time:1 Minute, 13 Second
ചെന്നൈ: പൂനമല്ലിയിലെമാലിന്യകൂമ്പാരത്തിൽനിന്നും നിന്ന് നവജാത ശിശുവിനെ സമീപത്തെ ഒരു സ്ത്രീ രക്ഷപ്പെടുത്തി. പൂനമല്ലിയിലെ രാമാനുജ കൂടം സ്ട്രീറ്റിലെ മാലിന്യക്കൂമ്പാരത്തിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സ്ത്രീ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. തുടർന്ന് ശബ്ദത്തിൻ്റെ ഉറവിടത്തെ സമീപിച്ചപ്പോൾ അവിടെ കിടക്കുന്ന നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസയ്ക്കു ശേഷം കുട്ടിയെ എഗ്മോറിലെ സർക്കാർ ശിശു ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.