മാപ്പ് പറയണം എന്ന് ആവശ്യം ! മുൻ എഐഎഡിഎംകെ നേതാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തൃഷ

ചെന്നൈ: തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എ.വി രാജുവിനെതിരെ പരാതി നൽകുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ രാജുവിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുകയാണ് തൃഷ. ഇതിന്റെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തൃഷ പങ്കുവെച്ചിട്ടുണ്ട്. തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോർട്ടുകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയിൽ സമാനമായ പരാമർശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതൽ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ എവി…

Read More

വിലക്കയറ്റം രൂക്ഷം; വധൂവരന്മാർക്ക് വെളുത്തുള്ളി മാലയും രണ്ട് കിലോ വെളുത്തുള്ളിയും സമ്മാനമായി നൽകി

ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെളുത്തുള്ളി വില കുതിച്ചുയരുന്ന സേലം അമ്മപ്പേട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ വെളുത്തുള്ളി കൊണ്ടുള്ള മാലയും രണ്ട് കിലോ വെളുത്തുള്ളിയും സമ്മാനമായി നൽകി. സുഹൃത്തുക്കളായ ബെഞ്ചമിനും മുഹമ്മദ് കാസിമും ആണ് വധൂവരന്മാർക്ക് വ്യത്യസ്തമായ സമ്മാനം നൽകിയത്. വെളുത്തുള്ളിയുടെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ വെളുത്തുള്ളി സമ്മാനമായി നൽകുന്ന വധുവിൻ്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Read More

തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളിക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് ശ്രീലങ്കൻ കോടതി

ചെന്നൈ: അതിർത്തി കടന്ന് മീൻ പിടിച്ചതിന് അറസ്റ്റിലായ തമിഴ്‌നാട് മത്സ്യത്തൊഴിലാളിക്ക് 6 മാസം തടവ്. 18 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചപ്പോൾ, ബോട്ട് ഡ്രൈവറായ ജോൺസൺ ആണ് 6 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷ അനുഭവിച്ച മത്സ്യത്തൊഴിലാളി ജോൺസണെ ജാഫ്ന ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കൻ കോടതി ഇതിനകം 3 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ തടവിന് ശിക്ഷിച്ചട്ടുണ്ട്. ഇപ്പോൾ ഒരു മത്സ്യത്തൊഴിലാളിക്ക് കൂടി തടവ് ശിക്ഷ ലഭിച്ചത് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

Read More

ഗോമാംസവുമായി യാത്ര ചെയ്ത യുവതിയെ സർക്കാർ ബസിൽ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടറെയും ഡ്രൈവറെയും പിരിച്ചുവിട്ടു

ചെന്നൈ : ധർമപുരി ജില്ലയിലെ കാമ്പിനല്ലൂരിന് സമീപം പശുവിൻ്റെ മാംസവുമായി പോവുകയായിരുന്ന യുവതിയെ ഇറക്കിവിട്ട സർക്കാർ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പിരിച്ചുവിട്ടു. കാമ്പിനല്ലൂരിന് തൊട്ടടുത്തുള്ള നവലൈ ഗ്രാമത്തിലാണ് സംഭവം. യുവതി ഇന്നലെ അരൂരിൽ നിന്ന് ഹൊസൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. കൈയിൽ ഒരു പൊതി പോത്തിറച്ചിയും ഉണ്ടായിരുന്നു. ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അരൂർ ചിന്നങ്കുപ്പം സ്വദേശി രഘു (54) ആണ് ബീഫ് കയറ്റിയെന്ന് ആരോപിച്ച് മോപ്രിപ്പട്ടി ഭാഗത്ത് റോഡിന് നടുവിൽ സ്ത്രീയെ ബസിൽ നിന്നും ഇറക്കിവിട്ടത്. ശേഷം പിന്നാലെ വന്ന മറ്റൊരു ബസിൽ…

Read More

സുബി സുരേഷ് ഓർമയായിട്ട് ഒരാണ്ട്

നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി…

Read More

വടക്കൻ പച്ച അനക്കോണ്ട; 26 അടി നീളവും, 200 കിലോയിലധികം ഭാരവും ; ആമസോൺ വനത്തിൽ പുതിയ അനക്കോണ്ടയെ കണ്ടെത്തി

ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം ഗ്രീൻ അനക്കോണ്ടയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രൊഫ. ഡോ. ഫ്രീക് വോങ്ക് ആണ് 26 അടി നീളമുള്ള പച്ച അനക്കോണ്ടയുടെ വീഡിയോ റെക്കോർഡുചെയ്‌ത് പുറത്തുവിട്ടത്. എട്ട് മീറ്റർ നീളവും 200 കിലോയിൽ കൂടുതൽ ഭാരവും വരുന്ന അനക്കോണ്ടയാണ് കണ്ടെത്തിയതെന്ന് വോങ്ക് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. അനക്കോണ്ടയുടെ പുതിയ ഇനത്തെ ഡോ വോങ്കിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും കണ്ടെത്തിയിട്ടുണ്ട് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇനമായിരുന്നു അത്. പുതിയ പാമ്പ്, തന്റെ വലുപ്പത്തിന്റെ നാലിരട്ടി ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് വോങ്ക് കുറിച്ചു. വടക്കൻ പച്ച അനക്കോണ്ട എന്നർത്ഥം…

Read More

ഇതരസംസ്ഥാനങ്ങളിൽ മെഡിക്കൽ അനുബന്ധകോഴ്‌സ് ; ആയിരങ്ങളെ പ്രതിസന്ധിയിലാക്കി കേരളത്തിൽ രജിസ്ട്രേഷനില്ല

ചെന്നൈ: ഇതരസംസ്ഥാനങ്ങളിൽ മെഡിക്കൽ അനുബന്ധ കോഴ്‌സ് കഴിഞ്ഞവർക്ക് കേരളത്തിൽ രജിസ്‌ട്രേഷൻ ലഭിക്കാത്തത് ആയിരങ്ങളെ പ്രതിസന്ധിയിലാക്കി. നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് നിയമപ്രകാരം കേരളസംസ്ഥാന അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിലാണ് രജിസ്‌ട്രേഷൻ നൽകേണ്ടത്. കഴിഞ്ഞ ഒക്ടോബറിൽ കൗൺസിൽ രൂപവത്കരിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. രജിസ്‌ട്രേഷൻ സംബന്ധിച്ച് കേന്ദ്രമാനദണ്ഡങ്ങൾ പുറപ്പെടുവിക്കാത്തതിനാലാണ് പ്രവർത്തനം തുടങ്ങാൻ കഴിയാത്തതെന്നാണ് കൗൺസിലിന്റെ വിശദീകരണം. ലാബ് ടെക്‌നോളി, റേഡിയോളജി തുടങ്ങിയ മെഡിക്കൽ അനുബന്ധ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് താത്കാലിക നിയമനങ്ങൾക്ക് വരെ ഇപ്പോൾ കൗൺസിൽ രജിസ്‌ട്രേഷൻ…

Read More

നഗരത്തിൽ ഇനി അലഞ്ഞുതിരിയുന്ന കന്നുകാലികൾക്ക് പുതിയ ഗോശാല; നായ നിയന്ത്രണത്തിന് നായ്ക്കളെ പിടിക്കുന്ന വാഹനങ്ങൾ വർധിപ്പിക്കും

ചെന്നൈ: റിപ്പൺ ബിൽഡിംഗ്‌സിൽ നടന്ന ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ്റെ ബജറ്റ് അവതരണ സമ്മേളനത്തിൽ നഗരത്തിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഒരു കൂട്ടം പദ്ധതികൾ ചെന്നൈ മേയർ ആർ.പ്രിയ പ്രഖ്യാപിച്ചു. നഗരത്തിലുടനീളമുള്ള ഗോശാലകളുടെ രജിസ്ട്രേഷനായി 2025 സാമ്പത്തിക വർഷം മുതൽ പുതിയ സംവിധാനം കൊണ്ടുവരാൻ ജിസിസി പദ്ധതിയിടുന്നതായി പ്രിയ പറഞ്ഞു. ജിസിസി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രക്രിയയുടെ ഒരു പ്രവർത്തനരീതി രൂപീകരിക്കുന്നതിന് രാഷ്ട്രീയ തല്പരകക്ഷികളുമായും പശു ഉടമകളുമായും ചർച്ചകൾ നടത്തും. പുതുപ്പേട്ടയിൽ ഒരു ജിസിസി പശു സംരക്ഷണ കേന്ദ്രം നിലവിലുണ്ട് എന്നും ജിസിസിയുടെ തെക്കൻ…

Read More

മുൻമുഖ്യമന്ത്രി കെ. കരുണാനിധി സ്മാരകത്തിന്റെ ഉദ്ഘാടനം 26-ന് നടക്കും

ചെന്നൈ : മുൻമുഖ്യമന്ത്രി കെ. കരുണാനിധിയുടെ അന്തിമ വിശ്രമസ്ഥലത്ത് നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കരുണാനിധിയുടെ മകനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മറീന കടൽക്കരയിൽ അണ്ണാദുരൈയുടെ സ്മാരകത്തോട് ചേർന്ന് 2.2 ഏക്കറിലാണ് കരുണാനിധിക്കും സ്മാരകം നിർമിച്ചിരിക്കുന്നത്. 39 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

Read More

വടക്കൻ ചെന്നൈയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം; ബുദ്ധിമുട്ടി താമസക്കാർ

ചെന്നൈ: കൊടുങ്ങയ്യൂരിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാർ തെരുവ് നായ്ക്കളുടെ ശല്യത്താൽ ബുദ്ധിമുട്ടുന്നതായി ആരോപണം. പ്രദേശത്തുള്ള ഡംപ് യാർഡ് മൃഗങ്ങളുടെ തീറ്റ കേന്ദ്രമായി മാറുന്നുവെന്നും ആളുകൾ കൂട്ടിച്ചേർത്തു. . അർദ്ധരാത്രി ഒന്നരയോടെ, ചൂളായിയിൽ ഒരു കിലോമീറ്ററിൽ താഴെയായുള്ള ഭാഗങ്ങളിൽ മൂന്ന് നായ്ക്കുട്ടികളടക്കം 29 തെരുവ് നായ്ക്കളെയെയാണ് കണ്ടെത്തിയത് . ഏകദേശം ആറ് കിലോമീറ്റർ അകലെ, കൊടുങ്ങയ്യൂരിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാർ വളരുന്ന തെരുവ് നായ്ക്കളുടെ ശല്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. നഗരത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള പല പാർപ്പിട പ്രദേശങ്ങളും തെരുവ് നായ്ക്കളുടെ ശല്യത്തിൽ അകപ്പെട്ടിരിക്കുകയാണ്. കൊടുങ്ങയ്യൂർ…

Read More