ചെന്നൈയിൽ ഫോർമുല 4 നൈറ്റ് സ്ട്രീറ്റ് റേസിന് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി

0 0
Read Time:2 Minute, 57 Second

ചെന്നൈ: പൊതു സുരക്ഷ മുൻനിർത്തി ഫോർമുല 4-നൈറ്റ് സ്ട്രീറ്റ് റേസ് ചെന്നൈയിൽ നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി (പിഐഎൽ) കോടതി തള്ളി.

ഫോർമുല 4-നൈറ്റ് സ്ട്രീറ്റ് റേസ് ചെന്നൈയിൽ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ നടപടി സ്വീകരിച്ച മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച്ച പരിപാടി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ഭാവിയിൽ ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകുകയും പൊതു സുരക്ഷയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ആദ്യത്തെ ഫോർമുല നൈറ്റ് സ്ട്രീറ്റ് റേസ് ചെന്നൈയിൽ നടത്താൻ സംസ്ഥാന കായിക വികസന അതോറിറ്റി പദ്ധതിയിടുന്നതായി കഴിഞ്ഞ വർഷം നവംബറിൽ തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

ഐലൻഡ് ഗ്രൗണ്ടിന് ചുറ്റും 3.7 കിലോമീറ്റർ സർക്യൂട്ടിൽ വ്യാപിച്ചുകിടക്കുന്ന ഈ റേസിംഗ് ട്രാക്ക് ചെന്നൈ ഫോർമുല റേസിംഗ് സർക്യൂട്ടിന് വഴിയൊരുക്കും.

ഈ തകർപ്പൻ ഇവൻ്റ് ഫോർമുല 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് നടത്തുകയും, ലോകമെമ്പാടുമുള്ള 12 വിദഗ്ദ്ധരായ ഡ്രൈവർമാർ പങ്കെടുക്കുകായും ചെയ്യും, ഇന്ത്യൻ റേസിംഗ് ലീഗിനൊപ്പം ആറ് ടീമുകളിലായി ആറ് വനിതാ റേസർമാർ ഉൾപ്പെടെ 24 ഡ്രൈവർമാരുണ്ട് എന്നും മന്ത്രി ഉദയനിധി പ്രഖ്യാപിച്ചു.

2023 ഡിസംബർ 9, 10 തീയതികളിൽ നഗരത്തിലെ മറീന ബീച്ചിനടുത്തുള്ള ഐലൻഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന പരിപാടിക്ക് സംസ്ഥാന സർക്കാർ 42 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ, മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പരിപാടി മാറ്റിവെക്കുകയായിരുന്നു.

ഇപ്പോൾ, മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെ, ഈ വർഷം അവസാനം ചെന്നൈയിൽ ഫോർമുല 4-നൈറ്റ് സ്ട്രീറ്റ് റേസ് സംസ്ഥാന സർക്കാർ നടത്താൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts