Read Time:1 Minute, 2 Second
ചെന്നൈ : മാർച്ച് ഒന്നിനുതുടങ്ങുന്ന പ്ലസ്ടു പൊതുപരീക്ഷയിൽ കോപ്പിയടിതടയാൻ 3200 പറക്കും സ്ക്വാഡുകളെ നിയോഗിക്കും.
പരീക്ഷാഹാളുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുനൽകി.
പരീക്ഷാകേന്ദ്രങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ ജനറേറ്റർ സൗകര്യം ഏർപ്പെടുത്തും.
കുടിവെള്ളം, ശൗചാലയസൗകര്യം തുടങ്ങിയവ ഒരുക്കണമെന്നും പരീക്ഷാവകുപ്പ് ജില്ലാ വിദ്യാഭ്യാസ അധികൃതർക്ക് നിർദേശം നൽകി.
ചോദ്യക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ 154 കേന്ദ്രങ്ങൾ ക്രമീകരിച്ചു.
പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ 118 കേന്ദ്രങ്ങളാണ് സജ്ജമാക്കുക.