Read Time:56 Second
ചെന്നൈ : നഗരത്തിൽനിന്ന് കിളാമ്പാക്കം ബസ് സ്റ്റാൻഡിലെത്താനുള്ള യാത്ര തിരക്ക് കുറയ്ക്കാൻ ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്കുള്ള പത്ത് സബർബൻ തീവണ്ടി സർവീസുകൾ ഗുഡുവാൻഞ്ചേരിയിലേക്ക് നീട്ടി.
രാത്രി 7.30-നും രാത്രി 11.20-നുമിടയിലുള്ള 10 സർവീസുകളാണ് 26 മുതൽ ഗുഡുവാഞ്ചേരിയിലേക്ക് നീട്ടിയത്.
ഇത് കിളാമ്പാക്കം ബസ് സ്റ്റാൻഡിലേക്ക് പോകുന്നവർക്ക് ഏറെ ആശ്വാസമാകും.
രാത്രി 7.30-നും 11.30 മിടയിലാണ് തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾ കിളാമ്പാക്കത്തിൽനിന്ന് പുറപ്പെടുന്നത്.