Read Time:1 Minute, 15 Second
ചെന്നൈ: നഗരത്തിലും ആറ്റുകാൽ ഭഗവതിക്ക് ഭക്തർ പൊങ്കാലയർപ്പിച്ചു.
ക്ഷേത്രങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പൊങ്കലയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തത്.
ചെന്നൈ കൂടാതെ പുതുച്ചേരിയിലും പൊങ്കാല മഹോത്സവം നടന്നു.
പൊങ്കാലയിൽ ഇരുന്നൂറോളംപേരാണ് പങ്കെടുത്തത്. ചെന്നൈ മലയാളീ കുടുംബശ്രീ നടത്തിയ പൊങ്കാല മഹോത്സവത്തിൽ പിന്നണി ഗായിക ശശി രേഖ , കുടുംബശ്രീ ഉപദേശക പ്രിയ അനൂപ് എന്നിവർ ആദ്യ അടുപ്പിൽ തീകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
പുതുച്ചേരി ഭഗവതി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൊങ്കാലയിൽ വാഴക്കുളം സെങ്കഴുനീർ അമ്മൻ ക്ഷേത്ര പൂജാരി ഗംഗാധരൻ അയ്യർ പണ്ടാര അടുപ്പിൽ തീ പകർന്നു.
പൊങ്കാല അർപ്പണത്തിനുശേഷം നാമജപ പ്രാർഥനയും അന്നദാനവുമുണ്ടായിരുന്നു.