Read Time:1 Minute, 10 Second
ചെന്നൈ : മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ഡി.എം.കെ. ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനസൈർ എ.ആർ. ജാഫർ സാദിഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.
സിനിമാ നിർമാതാവുകൂടിയായ സാദിഖുമായി ബന്ധപ്പെടരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ ശനിയാഴ്ച കസ്റ്റംസ് അധികൃതർ പിടിച്ചിരുന്നു.
സാദിഖും സഹോദരങ്ങളുമാണ് ഈ കള്ളക്കടത്തിന് നേതൃത്വം നൽകുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി നടപടി.
പ്രതികളെ പിടികൂടാനായി കസ്റ്റംസ് അധികൃതർ അന്വേഷണം നടത്തി വരുകയാണ്.