ചെന്നൈ: പോലീസ് സബ് ഇൻസ്‌പെക്ടറെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ഡിഎംകെ പാർട്ടിക്കാർക്കെതിരെ ന്യൂ വാഷർമെൻപേട്ട് പോലീസ് കേസെടുത്തു.
അരുൺ, വി വി രമേഷ് എന്നിവർക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്. ഞായറാഴ്ച വൈകുന്നേരം, ഡിഎംകെ പോൾ ബൂത്ത് ഏജൻ്റുമാരുടെ ഒരു വലിയ സംഘം തൊണ്ടിയാർപേട്ടിലെ ഒരു കല്യാണമണ്ഡപത്തിൽ യോഗം ചേർന്നു.
യോഗം കഴിഞ്ഞ് അംഗങ്ങൾ പുറത്തേക്ക് വരുന്നതിനിടെ മുത്തമിഴും അരുണും തമ്മിൽ തർക്കമുണ്ടായി. മൂന്നാമനായ രമേശ് അരുണിനെ പിന്തുണക്കുകയും ന്യൂ വാഷർമെൻപേട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മഹേശ്വരിയുടെ മേൽ മുത്തമിഴിനെ തള്ളുകയും ചെയ്തു.
മഹേശ്വരി ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അരുണും രമേശും രോഷാകുലരായതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. പോകുന്നതിനുമുമ്പ് അവർ സബ് ഇൻസ്‌പെക്ടർ മഹേശ്വരിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു .