റോഡരികിൽ മാലിന്യം കുമിഞ്ഞു കൂടുന്നു; കന്നുകാലി ശല്യവും രൂക്ഷം

0 0
Read Time:3 Minute, 18 Second

ചെന്നൈ: തുറന്ന പ്രദേശത്തും റോഡരികിലും മാലിന്യം തള്ളുന്നതുമൂലം അവ കഴിക്കാൻ എത്തുന്ന തെരുവ് നായ്ക്കളും കന്നുകാലികളുടെയും ശല്യം കൂടുന്നതായി പരാതി പറഞ്ഞ് പരിസരവാസികൾ.

പഴത്തൊലി, ഫാസ്റ്റ് ഫുഡ് പാക്കറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ മുതൽ സോഫ തലയണകൾ, പൊട്ടിയ സെറാമിക് ടോയ്‌ലറ്റ് ഫിറ്റിംഗുകൾ തുടങ്ങി എല്ലാം സ്റ്റേഷൻ ബോർഡർ റോഡിൽ പലയിടത്തും ചിതറിക്കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

പരിസരത്ത് ചവറ്റുകുട്ടയില്ലാത്തത് സ്ഥിരം പരാതിയാണെങ്കിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ശല്യം തടയണമെന്ന ആവശ്യ മാണ് ഇപ്പോൾ ശക്തമാകുന്നത്.

രാവിലെയേക്കാൾ വൈകുന്നേരമാണ് മാലിന്യം കൂടുതലായി കാണപ്പെടുന്നതെന്ന് ആണ് പ്രദേശവാസികളുടെ ആരോപണം. പ്രദേശത്ത് ഒരു നിരീക്ഷണവുമില്ല. അതിനാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാധാ നഗർ മെയിൻ റോഡിനെയും ദർഗ റോഡിനെയും ബന്ധിപ്പിക്കുന്നതുമായ ഈ പാത താംബരം മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (എംആർടിഎസ്) സമാന്തരമായി പോകുകായും ചെയ്യുന്നുണ്ട്.

പ്രധാന ജനവാസകേന്ദ്രങ്ങൾക്ക് സമീപമായതിനാൽ ജിഎസ്ടി റോഡിലെയും പല്ലാവരം മേൽപ്പാലത്തിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പലരും ഈ റോഡാണ് ഉപയോഗിക്കുന്നത്.

താംബരം നഗരസഭാധ്യക്ഷ കെ.വസന്തകുമാരി പറഞ്ഞതനുസരിച്ച് വാഹനയാത്രക്കാർ മാലിന്യം തള്ളുന്നതായി പരിസരവാസികൾ പരാതിപ്പെടുന്നുണ്ടെങ്കിലും വീടുതോറുമുള്ള മാലിന്യ ശേഖരണം നടക്കുന്നുണ്ട്.

എല്ലാ ദിവസവും രാവിലെ തൊഴിലാളികൾ തുറന്ന പ്രദേശത്തുള്ള മാലിന്യം വൃത്തിയാക്കുന്നുണ്ടെന്നും. തുറന്ന മാലിന്യം തള്ളുന്നതിന് ഉത്തരവാദികൾ ആരാണെന്ന് പരിശോധിക്കാൻ റോഡിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

കൂടാതെ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടുന്നതിനുള്ള നടപടികൾ പുറംകരാർ നൽകാനും കോർപ്പറേഷൻ്റെ കീഴിലുള്ള ഷെഡുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്നും പശുക്കളെ പിടിക്കുന്നതിനായി ഒരു സ്വകാര്യ ഏജൻസിയെ വിന്യസിക്കുമെന്നും, മൃഗങ്ങൾക്ക് പൗരസമിതി അഭയം നൽകും നഗരസഭാധ്യക്ഷ കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts