ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവര്‍ക്കും വലിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കമുണ്ട്.
ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.
താരങ്ങൾക് തന്നെയാണ് ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
രണ്‍വീറും ദീപികയും വിവാഹിതരായിട്ട് അഞ്ച് വര്‍ഷമായി.
ഇരുവരും ആദ്യത്തെ കണ്മണിയെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത്.
ദീപിക അമ്മയാവാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് നേരത്തെ ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം രണ്‍വീറും ദീപികയും ഇക്കാര്യം ഔദ്യോഗികമായി ഇന്നാണ് സ്ഥിരീകരിച്ചത്.
വമ്പന്‍ ചിത്രങ്ങളുടെ ഭാഗമാണ് ദീപിക ഇപ്പോള്‍. നാഗ് അശ്വിന്റെ പ്രഭാസ് ചിത്രമായ കല്‍ക്കിയിലെ നായിക വേഷമാണ് ദീപിക ഇപ്പോള്‍ ചെയ്യുന്നത്.
സിംഗം സീരീസില്‍ നിര്‍ണായക വേഷവും ദീപികയെ കാത്തിരിക്കുന്നുണ്ട്. ഇതിനിടയിലാണ് നടി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
നേരത്തെ തന്നെ ഇക്കാര്യത്തില്‍ ആരാധകര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.