Read Time:49 Second
ചെന്നൈ : തമിഴ്‌നാട് സർക്കാർ സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച തുടങ്ങും.
തമിഴ്‌നാട് സിലബസ് പിന്തുടരുന്ന പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെ പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും വെള്ളിയാഴ്ച പരീക്ഷ തുടങ്ങും.
22-ന് പരീക്ഷ അവസാനിക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 7.25 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും.
3300 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്ലസ് വൺ പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. എസ്.എസ്.എൽ.സി. പരീക്ഷ 26-ന് ആരംഭിക്കും.