Read Time:54 Second
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താനായി കേന്ദ്രസേനയുടെ 15 കമ്പനി സൈനികർ വെള്ളിയാഴ്ച തമിഴ്‌നാട്ടിലെത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രദ സാഹു അറിയിച്ചു.
ഒരു കമ്പനിയിൽ 135 സായുധസേനാംഗങ്ങളാണുണ്ടാകുക. മാർച്ച് ഏഴിന് 10 കമ്പനി സേനാംഗങ്ങൾ കൂടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിലായി 6.18 കോടി വോട്ടർമാരാണുള്ളത്.
ഇതിൽ 3.14 കോടി സ്ത്രീകളും 3.03 കോടി പുരുഷൻമാരുമാണുള്ളത്. 8294 പേർ ട്രാൻസ്ജൻഡറുകളാണ്.