ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് ചൈനീസില്‍ 71-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി.
തമിഴ്നാട് ബിജെപി ഘടകത്തിന്‌റെ എക്സ് പേജിലൂടെ പങ്കുവെച്ച പോസ്റ്ററില്‍ ചൈനീസ് ഭാഷയായ മാന്‍ഡറിനിലാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
“ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവര്‍കള്‍ക്ക് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഭാഷയിൽ ജന്മദിനാശംസകൾ നേരുന്നു.
On behalf of @BJP4Tamilnadu, here’s wishing our Honourable CM Thiru @mkstalin avargal a happy birthday in his favourite language! May he live a long & healthy life! pic.twitter.com/2ZmPwzekF8
— BJP Tamilnadu (@BJP4TamilNadu) March 1, 2024
അദ്ദേഹം ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ ”- എന്നായിരുന്നു ബിജെപിയുടെ പരിഹാസം.
അടുത്തിടെ പുറത്തുവന്ന ഡിഎംകെ സര്‍ക്കാരിന്‍റെ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‌റെയും ഫോട്ടോയ്‌ക്കൊപ്പം ചൈനീസ് പതാക പതിപ്പിച്ച ബഹിരാകാശ റോക്കറ്റ് ഉള്‍ക്കൊള്ളിച്ചത് വിവാദമായിരുന്നു.