ചെന്നൈ : മാതൃകാ പരീക്ഷയിൽനിന്ന് വ്യത്യസ്തമായരീതിയിൽ ചോദ്യങ്ങൾവന്നത് ആശയക്കുഴപ്പമുണ്ടാക്കി.
വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങൾമാത്രമാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്.
ഒരുപേജിൽ ഉത്തരമെഴുതേണ്ട പത്ത് ചോദ്യമുണ്ടായിരുന്നു. ഇതിൽ എട്ട് ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.
ഒരോ ചോദ്യത്തിനും 10 മാർക്ക് വീതം. എന്നാൽ മുന്നൊരുക്ക ക്ലാസുകൾ നടത്തിയതും മാതൃകാപരീക്ഷകൾ നടത്തിയതും ഈ രീതിയിലായിരുന്നില്ല.
പത്രവാർത്ത എഴുതുക, യാത്രാവിവരണം, പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഉപന്യാസം, ഓണാഘോഷത്തിലെ മാറ്റങ്ങളെ ക്കുറിച്ചുള്ള സംവാദത്തിനുള്ള വാദഗതി കുറിപ്പ് തയ്യാറാക്കുക, ആശയം വിപുലപ്പെടുത്തുക, പാത്തുമ്മയുടെ ആടിലെ ബഷീറിന്റെ കഥാപാത്രത്തെ വിലയിരുത്തുക, പരിസ്ഥിതി സെമിനാറിനായി നോട്ടീസ് തയ്യാറാക്കുക തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ.
ഒന്ന്, രണ്ട്, നാല്, ആറ്, എട്ട് മാർക്കുകളുടെ ചോദ്യങ്ങളാണ് മാതൃകാ പരീക്ഷയിലുണ്ടായിരുന്നത്.
അതിനാൽ തന്നെ മുന്നൊരുക്കക്ലാസുകളും ഇതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്.
ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായി പരീക്ഷ നടത്തിയതിൽ മലയാളംമിഷൻ അധ്യാപകരും പ്രവർത്തകരും എതിർപ്പ് അറിയിച്ചു.
ആദ്യമായി പരീക്ഷ നടത്തുമ്പോൾ ഇത്തരത്തിൽ ചെയ്യുന്നത് ഒട്ടും അഭികാമ്യമല്ല.
പലതവണ മാതൃകാ പരീക്ഷ നടത്തുമ്പോഴും ഇങ്ങനെ തന്നെയാകും പ്രധാന പരീക്ഷയ്ക്കും ചോദ്യങ്ങൾ എന്നായിരുന്നു പരീക്ഷാ ഭവൻ അധികൃതർ അറിയിച്ചിരുന്നതെന്നും ഇവർ പറഞ്ഞു.
മാതൃകാപരീക്ഷകൾ നടത്തിയതും ഈ രീതിയിലായിരുന്നത് കൊണ്ടുതന്നെ
ചോദ്യക്കടലാസ് കൈയിൽ കിട്ടിയപ്പോൾ വിദ്യാർഥികൾ പകച്ചുവെങ്കിലും മികച്ച പരിശീലനം ലഭിച്ചത് തുണയായി.