ചെന്നൈയിലെ പിഎസ്ബിബി മില്ലേനിയം സ്‌കൂളിന് വീണ്ടും ബോംബ് ഭീഷണി ഇമെയിൽ; അന്വേഷണം ശക്തമാക്കി പോലീസ്

0 0
Read Time:2 Minute, 46 Second

ചെന്നൈ: ഗെരുഗമ്പാക്കം പിഎസ്ബിബി മില്ലേനിയം സ്‌കൂളിലേ ക്ക് വീണ്ടും അജ്ഞാതർ ബോംബ് ഭീഷണി സന്ദേശം അയച്ചു.

നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വകാര്യ സ്കൂളിന് ഇത്തരത്തിൽ ബോംബ് ഭീഷണി ലഭിക്കുന്നത്. 2024 മാർച്ച് 1 വെള്ളിയാഴ്ച സ്കൂളിന് സമാനമായ ഭീഷണി ഇമെയിൽ വഴി ലഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

മാർച്ച് 4 തിങ്കളാഴ്ച, ഒരു അജ്ഞാത വ്യക്തി സ്കൂൾ അഡ്മിനിസ്ട്രേഷന് ഇമെയിൽ അയച്ചു.

ഇ-മെയിൽ ലഭിച്ചതിനെത്തുടർന്ന്, ജീവനക്കാർ ഉടൻ തന്നെ മങ്ങാട് പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും വിദ്യാർത്ഥികളെ സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

വിദ്യാർത്ഥികളെ കളിസ്ഥലത്തേക്ക് ആനയിക്കുകയും തുടർന്ന് കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. മെസ്സേജ് ലഭിച്ചയുടേതാണ് മാതാപിതാക്കളിൽ ചിലർ അവരുടെ കുട്ടികളെ വന്നു കൂട്ടികൊണ്ടുപോയി.

ഇതിനിടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ് (ബിഡിഡിഎസ്) സ്‌കൂളിലെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ ഭീഷണി വ്യാജമാണെന്ന് അവർ അറിയിച്ചു.

ഇമെയിലുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം ഫെബ്രുവരി 8 ന് ഗ്രേറ്റർ ചെന്നൈ പോലീസ് പരിധിയിലെ 13 സ്വകാര്യ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു.

പാരിസ് കോർണർ, അണ്ണാനഗർ, ഗോപാലപുരം, രാജാ അണ്ണാമലൈപുരം, നന്ദമ്പാക്കം, റോയപ്പേട്ട എന്നിവിടങ്ങളിലായിരുന്നു ഈ സ്കൂളുകളിലായിരുന്നു വ്യാജ ഭീഷണി സന്ദേശം ലഭിച്ചത്.

ആ സമയത്തും, ഒരു സ്ക്വാഡ് എല്ലാ സ്കൂളുകളിലും തിരച്ചിൽ നടത്തിയിരുന്നു, എന്നാൽ ബോംബ് ഒന്നും കണ്ടെത്തിയില്ല, തുടർന്ന് ഇമെയിലുകൾ വ്യാജമാണെന്ന് പോലീസ്എ അന്നും പ്രഖ്യാപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts