പാളത്തിൽ അറ്റകുറ്റപ്പണി: സബർബൻ തീവണ്ടി വഴിതിരിച്ചുവിടൽ ബുധനാഴ്ച വരെ തുടരും; വിശദാംശങ്ങൾ

0 0
Read Time:1 Minute, 9 Second

ചെന്നൈ : കുറുക്കുപേട്ടയ്ക്കും ബേസിൻ ബ്രിഡ്ജിനും ഇടയിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സുളൂർപ്പേട്ടയിൽനിന്ന് ചെന്നൈ സെൻട്രൽ മൂർമാർക്കറ്റ് കോംപ്ലക്സിലേക്കുള്ള സബർബൻ സർവീസുകളിൽ മാറ്റം.

തിങ്കളാഴ്ചമുതൽ ബുധനാഴ്ചവരെയാണ് മാറ്റം.

ഈദിവസങ്ങളിൽ രാത്രി 9.40-ന് സൂളൂർപ്പേട്ട സ്റ്റേഷനിൽനിന്ന് മൂർമാർക്കറ്റ് കോംപ്ലക്സിലേക്ക് തിരിക്കേണ്ട സബർബൻ തീവണ്ടി ബേസിൻ ബ്രിഡ്ജ്, മൂർമാർക്കറ്റ് എന്നീ സ്റ്റേഷനുകളിൽ നിർത്താതെ ചെന്നൈ ബീച്ചിലേക്ക് തിരിച്ചുവിടും.

മൂർമാർക്കറ്റ് കോംപ്ലക്സിൽനിന്ന് രാത്രി 11.40-ന് ആവഡിയിലേക്ക് പുറപ്പെടേണ്ട വണ്ടി മൂർമാർക്കറ്റിനുപകരം ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts