Read Time:49 Second
ചെന്നൈ : തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നെന്നും ലഹരി മാഫിയയുടെ സ്വാധീനം അധികരിച്ചെന്നും ആരോപിച്ച് എ.ഐ.എ.ഡി.എം.കെ. സംസ്ഥാന വ്യാപകമായി ധർണ നടത്തി.
ക്രമസമാധാന നില തകർന്നതിനാൽ ഡി.എം.കെ. സർക്കാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ചെന്നൈയിൽ വള്ളുവർക്കോട്ടത്തും ജില്ലകളിൽ കളക്ടറേറ്റുകൾക്കു മുന്നിലുമായിരുന്നു ധർണ.
ജില്ലകളിൽ സെക്രട്ടറിമാർ നേതൃത്വം നൽകി.
ചെന്നൈയിൽ നടന്ന ധർണയിൽ മുതിർന്ന നേതാക്കളായ എം. തമ്പിദുരൈ, പി. വളർമതി, വി.പി.ബി. പരമശിവം നേതൃത്വം നൽകി.