സ്റ്റേഷനിൽ അറ്റകുറ്റപ്പണി: തിരുപ്പതിയിലേക്കുള്ള തീവണ്ടികൾ റദ്ദാക്കി

0 0
Read Time:2 Minute, 27 Second

ചെന്നൈ : തിരുപ്പതി സ്‌റ്റേഷനിൽ പ്രധാന വികസന പ്രവർത്തനങ്ങൾക്കായുള്ള പണികൾ നടക്കുന്നതിനാൽ ചെന്നൈയിൽനിന്നും തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽനിന്നും പുതുച്ചേരിയിൽനിന്നുമുള്ള തീവണ്ടികൾ റദ്ദാക്കി.

ചെന്നൈ മൂർമാർക്കറ്റ് കോംപ്ലക്സിൽനിന്ന് തിരുപ്പതിയിലേക്ക് രാവിലെ 9.50-നുള്ള മെമു (06727) മാർച്ച് 10 വരെ റദ്ദാക്കി.

തിരുപ്പതി-മൂർമാർക്കറ്റ് കോംപ്ലക്സിലേക്ക് ഉച്ചയ്ക്ക് 1.35-ന് പുറപ്പെടേണ്ട മെമു എക്സ്‌പ്രസ് (06728) മാർച്ച് ഏഴുമുതൽ പത്തുവരെ റദ്ദാക്കി.

വിഴുപുരത്തുനിന്ന് രാവിലെ 5.35-നുള്ള തിരുപ്പതിയിലേക്കുള്ള എക്സ്‌പ്രസ് (16854) ഏഴുമുതൽ 14 വരെ റദ്ദാക്കി.

തിരുപ്പതിയിൽനിന്ന് വിഴുപുരത്തേക്ക് 1.40-ന് പുറപ്പെടുന്ന എക്സ്‌പ്രസ് (16853) ഈ മാസം 14 വരെ റദ്ദാക്കി.

ആർക്കോണത്ത്നിന്ന് തിരുപ്പതിയിലേക്ക് രാവിലെ 9.50 പുറപ്പെടേണ്ട മെമു (06753) ഏഴുമുതൽ 10 വരെ റദ്ദാക്കി.

തിരുപ്പതിയിൽനിന്ന് ആർക്കോണത്തേക്ക് വൈകീട്ട് 3.45-ന് പുറപ്പെടേണ്ട തീവണ്ടി (06754) ഏഴുമുതൽ 10 വരെ റദ്ദാക്കി.

തിരുപ്പതിയിൽനിന്ന് മന്നാർക്കുടിയിലേക്ക് ഉച്ചയ്ക്ക് 11.55-ന് പുറപ്പെടേണ്ട എക്സ്‌പ്രസ് (17407) 10, 11, 14 തീയതികളിൽ റദ്ദാക്കി.

മന്നാർക്കുടിയിൽനിന്ന് രാവിലെ 5.10-ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി (17408) 11, 13, 15 തീയതികളിൽ റദ്ദാക്കി.

പുതുച്ചേരിയിൽനിന്ന് വൈകീട്ട് മൂന്നിന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന മെമു (16112) 12 മുതൽ 23 വരെ റദ്ദാക്കി.

തിരുപ്പതിയിൽനിന്ന് രാവിലെ നാലിന് പുതുച്ചേരിയിലേക്കുള്ള മെമു (16111) 11 മുതൽ 24 വരെ റദ്ദാക്കി.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts