Read Time:58 Second
ചെന്നൈ: നടൻ രജനീകാന്തിന്റെ ആരാധകസംഘടനയിലെ ഏതാനും നേതാക്കൾ ബി.ജെ.പി.യിൽചേർന്നു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും പാർട്ടി മുതിർന്നനേതാവ് എച്ച്. രാജയും രജനി ആരാധകസംഘടനയുടെ നേതാക്കളെ സ്വീകരിച്ചു.
രജനി ഫാൻസ് അസോസിയേഷൻ തിരുപ്പത്തൂർ ജില്ലാസെക്രട്ടറി എൻ. രാമേശ്വരൻ, അംഗങ്ങളായ രവികുമാർ, രാമസ്വാമി, കവികുമാർ തുടങ്ങിയവർ ബി.ജെ.പി.യിൽ ചേർന്നവരിൽ ഉൾപ്പെടും.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രത്യേകമായി സഖ്യം രൂപവത്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ് ഇതിനകം സഖ്യത്തിൽ ചേർന്നിട്ടുണ്ട്.