നടൻ ധനുഷിന്റെ പിതൃത്വം അവകാശപ്പെട്ടുള്ള വൃദ്ധ ദമ്പതികളുടെ ഹർജി വീണ്ടും തള്ളി മദ്രാസ് ഹൈക്കോടതി

0 0
Read Time:3 Minute, 24 Second

ചെന്നൈ : നടൻ ധനുഷിന്റെ പിതൃത്വം അവകാശപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി.

മധുര മേലൂർ സ്വദേശി കതിരേശനാണ് സ്കൂൾപഠനകാലത്ത് വീട്ടിൽ നിന്ന് ഒളിച്ചോടിയ മകനാണ് ധനുഷ് എന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചത്.

മേലൂർ മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യാതൊരു തെളിവുമില്ലാതെയാണ് അവകാശവാദമുന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

നടൻ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികൾ 2017ല്‍ പിതൃത്വ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.

11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി മധുര മേലൂർ സ്വദേശിയായ കതിരേശനും ഭാര്യയും അന്ന് രംഗത്ത് എത്തിയത്.

ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ അന്ന് അവകാശപ്പെട്ടത്.

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്.

പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു.

എന്നാല്‍ വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കാർത്തിരേശൻ വ്യക്തമാക്കിയിരുന്നു.

ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുരൈ ഹൈക്കോടതിയിൽ ഈ കേസില്‍ വാദം നടക്കുകയായിരുന്നു.

മജിസ്‌ട്രേറ്റ് കോടതി മുമ്പ് ഹർജി പരിഗണിച്ചപ്പോൾ ധനുഷിന്റെ സ്കൂൾസർട്ടിഫിക്കറ്റും ജനനസർട്ടിഫിക്കറ്റും ഹാജരാക്കിയെങ്കിലും ഇത് വ്യാജമാണെന്നായിരുന്നു കതിരേശന്റെ വാദം.

എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. ഹർജിക്കാരന്റെ അവകാശവാദത്തിനുപിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ നിരീക്ഷിച്ചു.

വയോധികരായ തനിക്കും ഭാര്യ മീനാക്ഷിക്കും ജീവിതച്ചെലവിനുള്ള പണം മകനായ ധനുഷ് തരണമെന്ന് ഹർജിയിൽ കതിരേശൻ ആവശ്യപ്പെട്ടിരുന്നു.

സംവിധായകൻ കസ്തൂരിരാജയുടെയും രാജലക്ഷ്മിയുടെയും മകനാണ് ധനുഷ്.

കസ്തൂരിരാജ സംവിധാനംചെയ്ത ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമാഭിനയരംഗത്തു വന്നത്.

സഹോദരൻ സെൽവരാഘവൻ സംവിധാനംചെയ്ത ‘കാതൽ കൊണ്ടേൻ’ ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts