Read Time:1 Minute, 3 Second
ചെന്നൈ : ഡി.എം.ഡി.കെ. സ്ഥാപകൻ വിജയകാന്തിന്റെ മകൻ വിജയ പ്രഭാകരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു.
തേനി, വിരുദുനഗർ സീറ്റുകളിൽ ഒന്നിൽനിന്ന് മത്സരിക്കാനാണ് തയ്യാറെടുക്കുന്നത്. തേനിയിൽനിന്ന് മത്സരിക്കാനാണ് കൂടുതൽസാധ്യത. സഖ്യമുണ്ടാക്കാൻ സാധിച്ചാൽ മാത്രമായിരിക്കും വിജയ പ്രഭാകരൻ മത്സരിക്കുകയെന്നാണ് സൂചന.
നിലവിൽ പാർട്ടി യുവജനവിഭാഗം നേതാവാണ്. അമ്മയും പാർട്ടി ജനറൽസെക്രട്ടറിയുമായ പ്രേമലത മത്സരിക്കാൻ സാധ്യതയില്ലാത്തതിനാലാണ് വിജയപ്രഭാകരനെ മത്സര രംഗത്തിറക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രേമലതയുടെ സഹോദരൻ എൽ.കെ. സുധീഷ് മത്സരിച്ചിരുന്നു.