Read Time:49 Second
ചെന്നൈ : ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന 497 കിലോ ഗുഡ്കയുമായി യുവാവ് അറസ്റ്റിൽ.
ഒട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവരികയായിരുന്ന ഗുഡ്കയുമായി അമ്പത്തൂർ സ്വദേശിയായ തങ്കമാരിയപ്പനെ(37)നെയാണ് മധുരവായൽ പോലീസ് അറസ്റ്റ് ചെയ്തത്.
വാനകരം ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്. മാരിയപ്പനെ ചോദ്യം ചെയ്ത ശേഷം പോലീസ് കോടതിയിൽ ഹാജരാക്കി.
മാരിയപ്പനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.