തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.
Read MoreDay: 16 March 2024
അഞ്ചാം ക്ലാസുകാരൻ്റെ ജീവനെടുത്തത് 17കാരൻ; കൊലപാതകം പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളി
ചെന്നൈ: അഞ്ചാം ക്ലാസുകാരനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊണ്ട് പത്രണ്ടാം ക്ലാസുകാരൻ. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലാണ് സംഭവം. ജില്ലയിൽ നിന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. മകൻ്റെ തിരോധാനത്തിൽ ആശങ്കാകുലരായ മാതാപിതാക്കൾ ഗ്രാമവാസികളുടെ സഹായത്തോടെ അന്വേഷിക്കാൻ തുടങ്ങി. പരിസരങ്ങളിൽ അന്വേഷിച്ചിട്ട് വിവരം ഒന്നും ലഭിക്കാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടി ഒരു 17 വയസ്സുകാരനോടൊപ്പം പോയതാണെന്നും പോലീസിനോട് പറഞ്ഞു. പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ 17 കാരൻ പോലീസ് പിടിയിലായി.…
Read Moreരാജ്യം പൊതു തിരഞ്ഞെടുപ്പിലേയ്ക്ക്; വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി, തമിഴ്നാട്ടിൽ ഏപ്രിൽ 19ന്
ദില്ലി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്.ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആദ്യ ഘട്ടത്തില്‍ 102 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തില്‍ 94…
Read Moreകർണാടക ചെയ്തത് പോലെ തമിഴ്നാട്ടിൽ ഗോബി മഞ്ചൂരിയൻ നിരോധിച്ചോ? – മന്ത്രി എം.സുബ്രഹ്മണ്യൻ്റെ വിശദീകരണം ഇങ്ങനെ
ചെന്നൈ: അർബുദത്തിന് കാരണമാകുന്ന ‘റോഡമൈൻ ബി’ എന്ന രാസവസ്തു ഉപയോഗിച്ച് തയ്യാറാക്കിയ ഗോബി മഞ്ചൂരിയൻ കർണാടകയിൽ നിരോധിച്ചു. ‘റോഡമൈൻ ബി’ യുടെ സാന്നിധ്യം മൂലം തമിഴ്നാട്ടിൽ പഞ്ഞി മിഠായിയും നിരോധിച്ചിട്ടുണ്ട്. നിലവിൽ ഗോബി മഞ്ചൂറിയൻ ഇനങ്ങൾ, ചിക്കൻ ഇനങ്ങൾ, ബിരിയാണി, ചുവന്ന മുളക് എന്നിവയിൽ ‘റോഡമൈൻ ബി’ കലർന്നതായി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കർണാടകയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും ഗോപി മഞ്ചൂരിയൻ പോലുള്ള ഭക്ഷണം നിരോധിക്കുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. അതേസമയം തമിഴ്നാട്ടിൽ ഗുഡ്ക, പാൻമസാല, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് നിരോധനമുണ്ട്. എന്നാൽ…
Read Moreചെന്നൈയിലെ പ്രമുഖ സ്വകാര്യ കൊറിയർ കമ്പനി ഉൾപ്പെടെ 12 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെൻ്റ് വിഭാഗം
ചെന്നൈ: ചെന്നൈയിലെ പ്രമുഖ സ്വകാര്യ കൊറിയർ കമ്പനി ഉൾപ്പെടെ 12 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് വിഭാഗം റെയ്ഡ് നടത്തി. അനധികൃത പണമിടപാട് പരാതിയുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് ചെന്നൈയിലെ 12 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് വിഭാഗം റെയ്ഡ് നടത്തിയത്. രാമനാഥപുരം എം.പി നവാസ്‌കനിയുടെയും കുടുംബത്തിൻ്റെയും ഉടമസ്ഥതയിലുള്ള പല്ലാവരത്തെ പ്രശസ്ത കൊറിയർ കമ്പനിയുടെ ഹെഡ് ഓഫീസിൽ രാവിലെ ആറു മുതലാണ് തിരച്ചിൽ നടത്തിയത്. കമ്പനിയിൽ നിന്ന് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും കൊണ്ടുപോകുന്ന പാഴ്‌സലുകളും പാഴ്‌സലുകൾ കൊണ്ടുപോകുന്ന വാഹനങ്ങളും എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു. വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പാഴ്‌സലുകളുടെ വിവരങ്ങളും…
Read Moreഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്: മാജി മുംബൈയോട് മുട്ട്കുത്തി ചെന്നൈ സിങ്കംസ്
ചെന്നൈ : ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടി 10 ടൂർണമെന്റ് സെമിഫൈനലിൽ ചെന്നൈ സിങ്കംസിന് തോൽവി. വ്യാഴാഴ്ച ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ 58 റൺസിനാണ് മാജി മുംബൈയോട് ചെന്നൈ സിങ്കംസ് പരാജയപ്പെട്ടത്.
Read Moreടൂറിസ്റ്റ് വിസയിൽ ശ്രീലങ്കയിൽ എത്തി ജോലി ചെയ്തു; 21 ഇന്ത്യൻ യുവാക്കൾ അറസ്റ്റിൽ
ചെന്നൈ: ശ്രീലങ്ക സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ ബാഹുല്യം കണക്കിലെടുത്താണ് ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്നത്. വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്തുന്നതിന് ശ്രീലങ്കൻ സർക്കാർ കൈക്കൊള്ളുന്നു വിവിധ നടപടികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. മാർച്ച് 31 വരെയാണ് ഈ സൗജന്യ വിസയുടെ കാലാവധി. അതേസമയം, ടൂറിസ്റ്റ് വിസ ഉപയോഗിച്ച് നിരവധി വിദേശികൾ ശ്രീലങ്കയിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയിരിക്കുകയാണ്. ഈ കേസിൽ ഇന്ത്യയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ശ്രീലങ്കയിലേക്ക് പോയി അവിടെ ജോലി ചെയ്തിരുന്ന 21 ഇന്ത്യൻ യുവാക്കൾ ഇന്നലെ നെഗോമ്പോയിൽ പിടിയിലായി. അറസ്റ്റിലായവർ 23 നും 25…
Read Moreമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: മാര്‍ച്ച് 18ന് കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് കിലോമീറ്റര്‍ ദൂരം റോഡ് ഷോയ്ക്ക് അനുമതി നല്‍കാന്‍ കോയമ്പത്തൂര്‍ പൊലീസിനോട് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്‍രെ വാദം. പോലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് അനുമതിയ്ക്കായി ബിജെപി കോയമ്പത്തൂർ ജില്ലാ നേതൃത്വം കോടതിയെ സമീപിക്കുകയായിരുന്നു. കോയമ്പത്തൂര്‍ സന്ദര്‍ശിക്കുന്നതിന്റെ…
Read Moreജീവിതം ആസ്വദിക്കുന്നു; ജയിലില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങുമായി കൊലക്കേസ് പ്രതി; വൈറല്‍ ആയി വീഡിയോ
ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി. താന്‍ സ്വര്‍ഗത്തില്‍ ജീവിതം ആസ്വദിക്കുയാണെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. രണ്ട് മിനിറ്റ് നേരം നീളുന്നതായിരുന്നു ലൈവ് വീഡിയോ. ഉടന്‍ തന്നെ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നും ആസിഫ് വീഡിയോയില്‍ പറയുന്നു. ‘ഞാന്‍ സ്വര്‍ഗത്തിലാണ്, ആത് ആസ്വദിക്കുകയാണെന്നും ഉടന്‍ പുറത്തിറങ്ങും’- യുവാവ് വീഡിയോയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബറേലി സെന്‍ട്രല്‍ ജയിലിലുള്ള പ്രതി ആസിഫാണ് ജയിലില്‍ നിന്ന് ലൈവ് വീഡിയോയുമായി രംഗത്തുവന്നത്. സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചു. ആസിഫിന്റെ വീഡിയോ വൈറലായതിന്…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ വധഭീഷണി ഉയർത്തിയെന്ന പരാതി; തമിഴ്നാട് മന്ത്രിയുടെ പേരിൽ കേസെടുത്ത് ഡൽഹി പോലീസ്
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ വധഭീഷണി ഉയർത്തിയെന്ന പരാതിയിൽ തമിഴ്നാട് ഗ്രാമീണ വ്യവസായമന്ത്രി ടി.എം. അൻപരശന്റെ പേരിൽ ഡൽഹി പോലീസ് കേസെടുത്തു. ചെന്നൈയിലെ പമ്മലിൽ എട്ടിന് നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് മന്ത്രി പരസ്യമായി ഭീഷണി മുഴക്കിയെന്നാണ് പരാതി. പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ മന്ത്രിയായതിനാൽ സൗമ്യമായി സംസാരിക്കുന്നുവെന്നും മന്ത്രിയായിരുന്നില്ലെങ്കിൽ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്നുമായിരുന്നു മന്ത്രി പരാമർശിച്ചത്. പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ഉയർത്തിയ ഡി.എം.കെ.യുടെ മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സത്യരഞ്ജൻ സ്വെയിൻ ആണ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസിൽ പരാതി നൽകിയത്.…
Read More