ചെന്നൈ: അർബുദത്തിന് കാരണമാകുന്ന ‘റോഡമൈൻ ബി’ എന്ന രാസവസ്തു ഉപയോഗിച്ച് തയ്യാറാക്കിയ ഗോബി മഞ്ചൂരിയൻ കർണാടകയിൽ നിരോധിച്ചു.
‘റോഡമൈൻ ബി’ യുടെ സാന്നിധ്യം മൂലം തമിഴ്നാട്ടിൽ പഞ്ഞി മിഠായിയും നിരോധിച്ചിട്ടുണ്ട്. നിലവിൽ ഗോബി മഞ്ചൂറിയൻ ഇനങ്ങൾ, ചിക്കൻ ഇനങ്ങൾ, ബിരിയാണി, ചുവന്ന മുളക് എന്നിവയിൽ ‘റോഡമൈൻ ബി’ കലർന്നതായി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ കർണാടകയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും ഗോപി മഞ്ചൂരിയൻ പോലുള്ള ഭക്ഷണം നിരോധിക്കുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ ഗുഡ്ക, പാൻമസാല, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് നിരോധനമുണ്ട്. എന്നാൽ കർണാടകയിൽ അവ നിരോധിച്ചിട്ടില്ല. ഇവിടെ പഞ്ഞി മിഠായി നിരോധിച്ചു. ഗോപി മഞ്ചൂരിയൻ കർണാടകയിൽ നിരോധിച്ചതുകൊണ്ട് മാത്രം തമിഴ്‌നാട്ടിൽ നിരോധിക്കാൻ കഴിയില്ലന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ശുപാർശ വന്നാൽ ഗോബി മഞ്ചൂരിയൻ നിരോധനം നടപ്പാക്കും. തമിഴ്‌നാട്ടിൽ മയക്കുമരുന്നിനെക്കുറിച്ച് ബോധവൽക്കരണം തുടർച്ചയായി നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഒരിടത്തും കഞ്ചാവ് കൃഷി ചെയ്യുന്നില്ലന്നും അദ്ദേഹം പറഞ്ഞു.