ലോക്‌സഭാ തിരഞ്ഞെടുപ്പിന്  മുന്നോടിയായി വാഹനപരിശോധന: രണ്ടുകോടി പിടിച്ചെടുത്ത്‌ പോലീസ്

0 0
Read Time:2 Minute, 12 Second

ചെന്നൈ : ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് വാഹനപരിശോധനയിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ദിവസം രണ്ടുകോടിരൂപ പിടിച്ചെടുത്തു.

വോട്ടർമാരെ സ്വാധീനിക്കാനായി കൊണ്ടുപോകുന്ന പണം പിടികൂടാനായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകമ്മിഷൻ 702 പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.

രേഖകളില്ലാതെ 50,000 രൂപയ്ക്കുമുകളിൽ കൊണ്ടുപോകുന്ന പണമാണ് വാഹനപരിശോധനയിൽ പോലീസ് പിടിച്ചെടുക്കുന്നത്.

കരൂർ, തഞ്ചാവൂർ, തേനി എന്നീ ജില്ലകളിൽ 4,80,000 രൂപ പിടിച്ചെടുത്തു. തിരുച്ചിയിൽ നടത്തിയ പരിശോധനയിൽ വെങ്കിടേശൻ എന്നയാളിൽനിന്ന് രേഖകളില്ലാത്ത 5,83,500 രൂപ പിടിച്ചെടുത്തു.

കുളിത്തലൈ-കരൂർ ഹൈറോഡിൽ മരുത്തൂർ ടോൾ പ്ലാസയിൽ നടത്തിയ വാഹനപരിശോധനയിൽ വിജയകുമാർ എന്നയാളിൽനിന്ന് ഒരു ലക്ഷം രൂപ പിടിച്ചെടുത്തു.

കടലൂർ ജില്ലയിൽ തിട്ടക്കുടിക്കുസമീപം വാഹനപരിശോധനയിൽ ലോറിയിൽനിന്ന് 2.51 ലക്ഷം രൂപ പിടിച്ചെടുത്തു.

മേട്ടുപാളയത്തിൽ നടത്തിയ വാഹനപരിശോധനയിൽ രേഖകളില്ലാതെ കാറിൽ കൊണ്ടുപോകുകയായിരുന്ന 6.22 ലക്ഷം പിടിച്ചെടുത്തു.

മറ്റുജില്ലകളിൽ നടത്തിയ പരിശോധനയിലും പണം പിടിച്ചെടുത്തു. വാഹനപരിശോധന തുടരുകയാണ്.

പിടിച്ചെടുത്ത പണം അതത് ജില്ലാ അധികൃതരെ ഏൽപ്പിച്ചു.

ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ പണം തിരിച്ചുനൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts