ചെന്നൈ : ചൂടുകൂടിക്കൊണ്ടിരിക്കെ ശനിയാഴ്ചമാത്രം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 19,305 മെഗാവാട്ടായി ഉയർന്നു.
കഴിഞ്ഞവർഷം ഏപ്രിൽ 30-നായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതിഉപഭോഗം. 19,387 മെഗാവാട്ട് വൈദ്യുതി മെഗാവാട്ടായിരുന്നു അന്നത്തെ ഉപഭോഗം.
ഈ വർഷം മാർച്ച് തുടക്കത്തിൽതന്നെ ഒരുദിവസത്തെ വൈദ്യുതിഉപഭോഗം ശരാശരി 18,000 മെഗാവാട്ടായി ഉയർന്നിരുന്നു.
അടുത്തദിവസങ്ങളിൽ ചൂട് രണ്ട് മൂന്ന് ഡിഗ്രിവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചതിനാൽ വൈദ്യുതിഉപഭോഗം ഇനിയുംകൂടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
സോളാർ പവർ പ്ലാന്റുകളിൽ ദിവസവും 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാർഷിക ആവശ്യങ്ങൾക്കായി 1.5 ലക്ഷം പുതിയവൈദ്യുതി കണക്‌ഷനുകൾ നൽകിയിരുന്നു.
കാർഷികവിളകൾക്ക് വെള്ളം പമ്പുചെയ്യാനും മറ്റുമായി 417.98 ദശലക്ഷംയൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉപയോഗിച്ചത്.