‘നിങ്ങൾ വേറെ ലെവൽ, വളരെ സന്തോഷം; ‘മലയാളം പറഞ്ഞ് ആരാധകരെ അമ്പരപ്പിച്ച് വിജയ്

0 0
Read Time:2 Minute, 35 Second

തിരുവനന്തപുരം: ദ ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ നടൻ വിജയുടെ പുറകെയാണ് കേരളത്തിലെ ആരാധകർ.

ഹയാത്ത് റസിഡൻസിൽ താമസിക്കുന്ന താരത്തെ കാണാൻ പുറത്ത് ആരാധകരുടെ തിക്കും തിരക്കാണ്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഇപ്പോഴിതാ കേരളത്തിൽ എത്തിയ ശേഷം ആദ്യമായി മലയാളത്തിൽ തന്റെ ആരാധകരെ അഭിസംബോധന ചെയ്തിരിക്കുകയാണ് വിജയ്.

പതിവ് പോലെ ബസിന് മുകളിൽ കയറി നിന്ന വിജയ് പറ‍ഞ്ഞത്, “ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം.

ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്.

എല്ലാവർക്കും കോടാനു കോടി നന്ദി. തമിഴ്നാട്ടിലെ എന്റെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ.

നിങ്ങൾ നൽകുന്ന സ്നോഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു. മലയാള മണ്ണില്‍ വന്നതില്‍ വളരെയധികം സന്തോഷം”,

തമിഴ്നാട്ടിലെ എന്നുടെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങൾ നൽകുന്ന സ്നേഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു”.- വിജയ് പറഞ്ഞു.

ഓരോ വാക്കുകളും കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്.

ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ താരത്തെ കാണാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും ഏറെ പണിപ്പെട്ടാണ് താരത്തിന്‍റെ വാഹനം കടത്തിവിട്ടത്. ഇതിനിടയില്‍ കാറിന്‍റെ റൂഫ് വഴി ആരാധകരെ വിജയ് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts