ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി തമിഴ്‌നാട് ആദ്യ സ്ഥാനാർത്ഥി പട്ടിക; അണ്ണാമലൈ കോയമ്പത്തൂർ സ്ഥാനാർഥി

0 0
Read Time:2 Minute, 12 Second

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ‌തമിഴ്നാട്ടിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 9 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

കോയമ്പത്തൂർ സീറ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കും. ചെന്നൈ സൗത്തിൽ മുൻ തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്. ഗവർണറുമായിരുന്ന തമിലിസൈ സൗന്ദർരാജനും നീലഗിരിയിൽ കേന്ദ്ര സഹമന്ത്രി എൽ മുരുകനും കന്യാകുമാരിയിൽ മുതിർന്ന നേതാവ് പൊൻ രാധാകൃഷ്ണനും മത്സരിക്കും.

തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. സംസ്ഥാനത്തെ 39 സീറ്റുകളിൽ 20 ഇടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. 19 ഇടത്ത് സഖ്യകക്ഷികൾ മത്സരിക്കും.

ബിജെപി സ്ഥാനാർത്ഥികൾ:

  1. ചെന്നൈ സൗത്ത് – തമിലിസൈ സൗന്ദരരാജന്‍.
  2. ചെന്നൈ സെന്‍ട്രല്‍ – വിനോജ് പി സെല്‍വം.
  3. വെല്ലൂര്‍ – എ സി ഷണ്‍മുഖം.
  4. കൃഷ്ണഗിരി – സി നരസിംഹന്‍.
  5. നീലഗിരി (എസ്സി) – എല്‍ മുരുഗന്‍.
  6. കോയമ്പത്തൂര്‍ – കെ അണ്ണാമലൈ.
  7. പെരമ്പാളൂർ – ടി ആര്‍ പരിവേന്ദര്‍.
  8. തൂത്തുക്കുടി – നൈനാര്‍ നാഗേന്ദ്രന്‍.
  9. കന്യാകുമാരി – പൊന്‍ രാധാകൃഷ്ണന്‍.

തമിഴ് മാനില കോൺഗ്രസിന് മൂന്നിടത്തും ദിനകരന്റെ അമ്മ മക്കൾ മുന്നേട്ര കഴകം രണ്ടിടത്തും പട്ടാളി മക്കൾ കക്ഷി പത്തിടത്തും മത്സരിക്കും.

ബിജെപിയെ ഏറെ നാളുകളായി പിന്തുണക്കുന്ന, മുൻ എഐഎഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെല്‍വത്തിന് സീറ്റൊന്നും നൽകിയിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts