Read Time:1 Minute, 19 Second
ചെന്നൈ : തിങ്കളാഴ്ച എല്ലാ പാർട്ടികളുടെയും സ്ഥാനാർഥികളും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു.
ഡി.എം.കെ.യുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർഥികളും, അണ്ണാ ഡി.എം.കെ. സഖ്യത്തിലെയും ബി.ജെ.പി.യിലെയും സ്ഥാനാർഥികൾ ഉച്ചയ്ക്ക് 12-ഓടെ നാമനിർദേശ പത്രിക സമർപ്പിച്ചു.
അതേസമയം കോൺഗ്രസ് സ്ഥാനാർഥികളിൽ ഏതാനുംപേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളൂ.
വി.സി.കെ. പ്രസിഡന്റ് തോൾ തിരുമാവളവൻ ബുധനാഴ്ച പത്രികസമർപ്പിക്കും.
എന്നാൽ നാമനിർദേശ പത്രിക 12 മണിക്ക് സമർപ്പിക്കാനാകാത്തതിനാൽ സ്ഥാനാർഥികൾക്കിടയിൽ വാഗ്വാദവും നടന്നു. പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം ബുധനാഴ്ചയാണ്.
ഡി.എം.കെ. സഖ്യത്തിൽ ഡി.എം.കെ. സ്ഥാനാർഥികളും സി.പി.ഐ., സി.പി.എം., എം.ഡി.എം.കെ., വി.സി.കെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ പത്രികസമർപ്പിച്ചു.