Read Time:52 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ 100 ശതമാനം പോളിങ് ഉറപ്പാക്കാൻ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി നൽകണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രദ സാഹു ആവശ്യപ്പെട്ടു.
എല്ലാവരും വോട്ട് രേഖപ്പെടുത്തണം. എല്ലാസംഘടനകളും ഇതിനായി പ്രചാരണം നടത്തണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാൻ എല്ലാ വോട്ടർമാരും ബാധ്യസ്ഥരാണ്.
സംസ്ഥാനത്ത് ക്രമസമാധാന പരിപാലനം തൃപ്തികരമാണ്. വോട്ടിന് പണംനൽകുന്നവരെ പിടികൂടിനായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.