ലോക്‌സഭാ തിരഞ്ഞെടുപ്പ്; അണ്ണാ ഡി.എം.കെ.ക്ക്‌ ഇരട്ട ഇല ചിഹ്നത്തിൽ മത്സരിക്കാം; ഒ. പനീർസെൽവം നൽകിയ ഹർജിയിലെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല; ഹൈക്കോടതി

0 0
Read Time:1 Minute, 17 Second

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.ക്ക്‌ ഇരട്ട ഇല ചിഹ്നത്തിൽ മത്സരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതിനൽകി.

പാർട്ടിചിഹ്നമായ ഇരട്ട ഇലയും പാർട്ടികൊടിയും ഉപയോഗിക്കാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു.

ഈ ഉത്തരവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. വിമത നേതാവ് ഒ. പനീർസെൽവം നൽകിയ ഹർജിയിലെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ജൂൺ 10-ന് വീണ്ടും വാദം കേൾക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതി അറിയിച്ചിരുന്നു.

ഇതിനിടെ, കഴിഞ്ഞമാസം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ ഇരട്ട ഇല ചിഹ്നം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ.യ്ക്ക് അനുവദിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts