Read Time:46 Second
ചെന്നൈ : താമസസ്ഥലത്തെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ നടി ശരണ്യ പൊൻവണ്ണന്റെപേരിൽ പോലീസിൽ പരാതി.
വിരുഗമ്പാക്കത്തുള്ള അയൽവാസിയായ ശ്രീദേവിയാണ് തന്നെ കൊല്ലുമെന്ന് ശരണ്യ ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് പരാതി നൽകിയത്.
വീടിന്റെ വാതിലിന് നാശം വരുത്തിയെന്നും പരാതിയിൽ പറയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും പരാതിക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. നടനും സംവിധായകനുമായ പൊൻവണ്ണനാണ് ഭർത്താവ്.