ഗായിക അമൃത സുരേഷും, പ്രിയ മയോനിയുമായി വന്ന കഥകളും അടുത്തിടെ വലിയ ചർച്ചകൾക്ക് വഴി വച്ച സംഭവങ്ങളും ആയിരുന്നു.
ഇപ്പോൾ ചർച്ച ആകുന്നത് ആരാണ് അദ്ദേഹത്തിന് ഒപ്പമുള്ള അദ്വൈത എന്നതാണ്.
പാപ്പരസികൾ വിടാതെ പിന്തുടരുമ്പോൾ പോലും കരിയറിൽ ഏറെ ശ്രദ്ധിക്കുന്ന താരം കൂടിയാണ് ഗോപി സുന്ദർ.
അദ്ദേഹത്തിന് ഒപ്പം എത്തിയ സുന്ദരി ആരാണ് എന്നായിരുന്നു കുറച്ചു ദിവസമായി സോഷ്യൽ മീഡിയ ഉറ്റുനോക്കിയത്.
ഡാൻസറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന്റെ റീൽസ് വീഡിയോസിനും ആരാധകർ ഏറെയുണ്ട്. മാത്രവുമല്ല യാത്രകളെ ഏറെ ഇഷ്ടപെടുന്ന അദ്വൈത യാത്രാ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്
കഴിഞ്ഞദിവസം ഗോപി സുന്ദറിന് ഒപ്പം ഭഗവാൻ കൃഷ്ണന്റെ വൃന്ദാവനിൽ ദർശനം നടത്തിയ ചിത്രങ്ങളും വീഡിയോസുമാണ് അദ്വൈത പങ്കിട്ടെത്തിയത്.
ഗോപി സുന്ദറും അദ്വൈതയ്ക്ക് ഒപ്പമുള്ള ചിത്രം അദ്ദേഹത്തിന്റെ ഇൻസ്റ്റയിൽ പിൻ പോസ്റ്റ് ആക്കിയിട്ടുണ്ട്.