സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് വിദേശപഠനത്തിന് സ്‌കോളർഷിപ്പ് പദ്ധതി

0 0
Read Time:1 Minute, 29 Second

ചെന്നൈ : സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്തുന്നതിന് സ്കോളർഷിപ്പ് പദ്ധതി.

ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പദ്ധതി നടപ്പാക്കാനുള്ള ആലോചനകൾ തുടങ്ങി. വിദേശത്തെ പ്രധാന സർവകലാശാലകളിൽ പി.ജി. കോഴ്‌സുകൾ പഠിക്കുന്നതിനാകും സ്കോളർഷിപ്പ് നൽകുന്നത്.

വിദ്യാഭ്യാസരംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി രൂപവത്കരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. ഈ സമിതിയുടെ നിർദേശപ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക.

നിലവിൽ രാജ്യത്തിനുള്ളിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് സഹായധനം നൽകുന്നുണ്ട്.

എന്നാൽ, വിദേശ പഠനത്തിന് സ്കോളർഷിപ്പ് ആദ്യമാണ്. പൂർണ സ്കോളർഷിപ്പ് നൽകാനാണ് ഒരുങ്ങുന്നത്.

നിലവിൽ, സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനിയറിങ് പഠനത്തിന് സംവരണമുണ്ട്.

സർക്കാർ സ്കൂൾ വിദ്യാർഥികൾ ബിരുദപഠനം നടത്തുമ്പോൾ പ്രതിമാസം 1000 രൂപ സഹായമായി നൽകുന്ന പദ്ധതിയുമുണ്ട്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts