Read Time:1 Minute, 10 Second
ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണം തടയാൻ ശ്രമം നടക്കുന്നെന്ന പരാതിയുമായി കൃഷ്ണ ഗിരിയിലെ നാം തമിഴർ കക്ഷി സ്ഥാനാർഥിയും വനംകൊള്ളക്കാരൻ വീരപ്പന്റെ മകളുമായ വിദ്യാറാണി.
മറ്റുപാർട്ടിക്കാർ നാം തമിഴർ കക്ഷി പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരെ വിരട്ടിയോടിക്കുകയും ചെയ്യുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർക്ക് പരാതി നൽകി.
ബി.ജെ.പി.യിലൂടെ രാഷ്ട്രീയത്തിൽ എത്തിയ വിദ്യാറാണി അടുത്തിടെയാണ് നാം തമിഴർ കക്ഷിയിൽ ചേർന്നത്.
ഉടൻതന്നെ സ്ഥാനാർഥിത്വവും ലഭിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനാണ് ബി.ജെ.പി. വിട്ട് നാം തമിഴർ കക്ഷിയിൽ ചേർന്നതെന്നാണ് വിദ്യാറാണിയുടെ വിശദീകരണം.