സംസ്ഥാനത്ത് ആറുസീറ്റിൽ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി.; നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തിയത് ആറുതവണ 

ചെന്നൈ: ലോക്‌സഭാതിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ താമര വിരിയിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുമായി ബി.ജെ.പി. ചുരുങ്ങിയത് ആറുസീറ്റുകളെങ്കിലും നേടുക എന്നതിനൊപ്പം വോട്ടുവിഹിതവും ഗണ്യമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്രനേതാക്കൾ തമിഴ്‌നാട്ടിൽ പ്രചാരണത്തിന്‌ കൂടുതൽസമയം കണ്ടെത്തുന്നതും അതിനാലാണ്. ഈവർഷം ഇതുവരെയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആറുതവണ തമിഴ്‌നാട്ടിലെത്തി. ഏഴാമത്തെ വരവ് ചൊവ്വാഴ്ചയാണ്. വിജയസാധ്യതയുള്ള സൗത്ത് ചെന്നൈ,വെല്ലൂർ, പെരമ്പല്ലൂർ, കോയമ്പത്തൂർ, നീലഗിരി, വിരുദുനഗർ മണ്ഡലങ്ങളിൽ പൊതുയോഗങ്ങളും റോഡ് ഷോയുമായി പ്രധാനമന്ത്രി നാലുദിവസം പര്യടനം നടത്തും. ഇത്തവണ കന്യാകുമാരി അദ്ദേഹം സന്ദർശിക്കുന്നില്ല. അവിടെ ബി.ജെ.പി.ക്ക് അനുകൂലതരംഗമുണ്ടാവുമെന്നാണ് പാർട്ടിനേതൃത്വം കരുതുന്നത്.

Read More

തിരുപ്പൂരിന് സമീപം വാഹനാപകടം: 3 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ചെന്നൈ : തിരുപ്പൂർ വെള്ളക്കോവിലിന് സമീപം കാറും സർക്കാർ ബസും നേർക്കുനേർ കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ 3 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർ മരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചന്ദ്രശേഖർ തിരുപ്പൂർ സ്വദേശി. ചിത്രയാണ് ഭാര്യ. അറുപതാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇന്നലെ തിരുക്കടയൂരിൽ നിന്ന് തിരുപ്പൂരിലേക്ക് വരികയായിരുന്നു ഇരുവരും. പുലർച്ചെ വെള്ളക്കോവിൽ കടന്ന് തിരുപ്പൂർ ഭാഗത്തേക്ക് വരുന്നതിനിടെ ഓലപ്പാളയത്ത് വെച്ച് ട്രിച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന സർക്കാർ ബസ് ചന്ദ്രശേഖർ ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന…

Read More

പരസ്പര സമ്മതത്തോടെ ധനുഷും ഐശ്വര്യയും വിവാഹമോചന ഹർജി നൽകി

ചെന്നൈ : നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനുഷും പരസ്പര സമ്മതത്തോടെ വിവാഹമോചന ഹർജി നൽകി. ചെന്നൈ കുടുംബകോടതിയിലാണ് ഹർജി സമർപ്പിച്ചത്. കേസ് ഉടൻ കോടതി പരിഗണിക്കുമെന്നാണ് വിവരം. 2022 ജനുവരി 17-നാണ് ധനുഷ് വിവാഹമോചനവിവരം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2004-ലായിരുന്നു ഇവരുടെ വിവാഹം. യാത്ര, ലിംഗ എന്നീ മക്കളുണ്ട്.

Read More

ക്രിമിനൽക്കേസ് പ്രതിയായ മലയാളി യുവാവ് നാടുകടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി ഷാഹുൽ ഹമീദ് സിറാജുദ്ദീനി(35)നെയാണ് അറസ്റ്റുചെയ്തത്. ഒട്ടേറെ കേസുകളിൽ പ്രതിയായ സിറാജുദ്ദീനിനെ കേരള പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വിമാനത്താവളത്തിലേക്കും വിവരം നൽകിയിരുന്നു. ഞായറാഴ്ച മലേഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ പരിശോധിക്കവെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണെന്ന് തിരിച്ചറിഞ്ഞത്. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലുള്ള ഷാഹുലിനെ ഉടൻ കേരള പോലീസിന് കൈമാറും.

Read More

പോളിംഗ് ദിവസം അവധി നൽകാത്ത നിർമാണ സ്ഥാപനത്തിനെതിരെ നടപടി: പരാതി സ്വീകരിക്കാൻ കൺട്രോൾ റൂം ആരംഭിച്ചു; വിശദാംശങ്ങൾ 

ചെന്നൈ: തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 19ന് തൊഴിലാളികൾക്ക് അവധി നൽകാത്ത ഫാക്ടറികൾക്കും നിർമാണ കമ്പനികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യവസായ സുരക്ഷാ ആരോഗ്യ വകുപ്പ് ഡയറക്ടർ എം.വി.സെന്തിൽകുമാർ മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് അദ്ദേഹം ഒരു പത്രക്കുറിപ്പ് ഇറക്കി. ജനപ്രാതിനിധ്യ നിയമപ്രകാരം, ദിവസ വേതന തൊഴിലാളികൾ, താത്കാലിക തൊഴിലാളികൾ, കരാർ തൊഴിലാളികൾ, ഫാക്ടറികൾ, നിർമ്മാണ കമ്പനികൾ, എന്നിവയുൾപ്പെടെ എല്ലാ തൊഴിലാളികൾക്കും അവധി നൽകാതിരുന്നാൽ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകി. തമിഴ്‌നാട്ടിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ…

Read More

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് 

ചെന്നൈ : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ രാവിലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി. തമിഴ്‌നാട്ടിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, നാമക്കൽ, തിരുവാരൂർ, രാജപാളയം, തുടങ്ങിയ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കിയ ശേഷമാണ് 8 ആം തിയതി രാത്രി മധുരയിലെ അളഗർകോവിൽ റോഡിലെ ഹോസ്റ്റലിൽ താമസിച്ചത്. ഇതിന് പിന്നാലെ ഇന്നലെ രാവിലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോകപ്രശസ്തമായ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു . ക്ഷേത്രം സന്ദർശിച്ച മന്ത്രിയെ ക്ഷേത്ര…

Read More

അടിയന്തര ചികിത്സയ്ക്കുള്ള മരുന്ന് ഡ്രോണിൽ എത്തിക്കാനുള്ള ടെസ്റ്റ് റൺ പൂർത്തിയായി

ചെന്നൈ : കേന്ദ്ര കുഷ്ഠരോഗ പരിശീലന ഗവേഷണ കേന്ദ്രം ഗ്രാമീണ ആശുപത്രിയിലേക്ക് ഡ്രോണിൽ അടിയന്തര ചികിത്സയ്ക്കുള്ള മരുന്ന് എത്തിക്കുന്നതിൻ്റെ ട്രയൽ റൺ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ചെങ്കൽപട്ടിൽ പ്രവർത്തിക്കുന്ന സെൻട്രൽ ലെപ്രസി ട്രെയിനിംഗ് ആൻഡ് റിസർച്ച് സെൻ്റർ ചെറിയ ഡ്രോൺ വിമാനത്തിൽ ജില്ലയിലെ മറ്റ് കുഷ്ഠരോഗാശുപത്രികളിലേക്ക് എമർജൻസി മെഡിസിൻ, ബ്ലഡ് ടെസ്റ്റ് സാമ്പിളുകൾ എന്നിവ വേഗത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ചെറിയ ഡ്രോൺ വിമാനത്തിൽ മരുന്നുകൾ എത്തിക്കുന്നതിൻ്റെ ട്രയൽ റൺ ആണ് ഇന്നലെ നടന്നത്. ചെങ്കൽപാട്ട് സെൻട്രൽ ലെപ്രസി ട്രെയിനിംഗ്…

Read More

ഏപ്രിൽ 19ന് കോയമ്പേട് പച്ചക്കറി, പഴം മാർക്കറ്റുകൾ അടച്ചിടും

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 19ന് കോയമ്പേട് പച്ചക്കറി, പഴം മാർക്കറ്റുകൾ അടച്ചിടും. കോയമ്പേട് മാർക്കറ്റിൽ പൂവ്, പഴം, ഭക്ഷ്യധാന്യ വിപണി സമുച്ചയങ്ങൾ എന്നിവ പ്രവർത്തിക്കുന്നത്. അവർക്ക് മൂവായിരത്തിലധികം സ്റ്റോറുകളുണ്ട്. 10,000-ത്തിലധികം ആളുകൾ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി പോളിങ് നടക്കുന്ന ഏപ്രിൽ 19ന് കോയമ്പേട് മാർക്കറ്റിന് അവധി നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോയമ്പേട് മാർക്കറ്റിലെ തൊഴിലാളികളും തടസ്സമില്ലാതെ വോട്ട് ചെയ്യണമെന്ന് കരുതി വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 19ന് സമ്പൂർണ അവധി നൽകുമെന്ന് ഫെഡറേഷൻ ഓഫ് ഓൾ അസോസിയേഷൻസ്…

Read More

ഇന്ന് മുതൽ 14 വരെ തമിഴ്‌നാട്ടിൽ മഴയ്ക്ക് സാധ്യത; ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: ഇന്ന് മുതൽ 14 വരെ തമിഴ്‌നാട്ടിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ തമിഴ്‌നാട് ജില്ലകളിലും വടക്കൻ തമിഴ്‌നാട് ഡെൽറ്റ ജില്ലകളിലും പശ്ചിമഘട്ട ജില്ലകളിലും കാരക്കൽ മേഖലയിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട്ടിലെ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നാളെ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. 11-ന് തെക്കൻ തമിഴ്‌നാട് ജില്ലകളിൽ രണ്ടിടത്തും 12-ന് തമിഴ്‌നാട്ടിലെ…

Read More

ചെറിയ പെരുന്നാള്‍ നിറവില്‍ കേരളം ; ഉത്തരേന്ത്യയില്‍ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങി. പൊന്നാനി കടപ്പുറത്താണ് മാസപ്പിറ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിവിധ ഖാസിമാരും ഇക്കാര്യം വ്യക്തമാക്കി. ഒമാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം ഉത്തരേന്ത്യയിലും ഡല്‍ഹിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Read More