Read Time:1 Minute, 17 Second
ചെന്നൈ: ലോക്‌സഭാതിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ താമര വിരിയിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുമായി ബി.ജെ.പി. ചുരുങ്ങിയത് ആറുസീറ്റുകളെങ്കിലും നേടുക എന്നതിനൊപ്പം വോട്ടുവിഹിതവും ഗണ്യമായി വർധിപ്പിക്കുകയാണ് ലക്ഷ്യം.
കേന്ദ്രനേതാക്കൾ തമിഴ്‌നാട്ടിൽ പ്രചാരണത്തിന് കൂടുതൽസമയം കണ്ടെത്തുന്നതും അതിനാലാണ്.
ഈവർഷം ഇതുവരെയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആറുതവണ തമിഴ്‌നാട്ടിലെത്തി. ഏഴാമത്തെ വരവ് ചൊവ്വാഴ്ചയാണ്.
വിജയസാധ്യതയുള്ള സൗത്ത് ചെന്നൈ,വെല്ലൂർ, പെരമ്പല്ലൂർ, കോയമ്പത്തൂർ, നീലഗിരി, വിരുദുനഗർ മണ്ഡലങ്ങളിൽ പൊതുയോഗങ്ങളും റോഡ് ഷോയുമായി പ്രധാനമന്ത്രി നാലുദിവസം പര്യടനം നടത്തും.
ഇത്തവണ കന്യാകുമാരി അദ്ദേഹം സന്ദർശിക്കുന്നില്ല. അവിടെ ബി.ജെ.പി.ക്ക് അനുകൂലതരംഗമുണ്ടാവുമെന്നാണ് പാർട്ടിനേതൃത്വം കരുതുന്നത്.