Read Time:36 Second
ചെന്നൈ : നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനുഷും പരസ്പര സമ്മതത്തോടെ വിവാഹമോചന ഹർജി നൽകി.
ചെന്നൈ കുടുംബകോടതിയിലാണ് ഹർജി സമർപ്പിച്ചത്.
കേസ് ഉടൻ കോടതി പരിഗണിക്കുമെന്നാണ് വിവരം. 2022 ജനുവരി 17-നാണ് ധനുഷ് വിവാഹമോചനവിവരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2004-ലായിരുന്നു ഇവരുടെ വിവാഹം. യാത്ര, ലിംഗ എന്നീ മക്കളുണ്ട്.